Breaking News

ഒറ്റപ്പൈസ കൂട്ടാന്‍ അനുവദിക്കില്ല, എന്തിനാ ഇത്ര ശമ്ബളം; തുറന്നടിച്ച്‌ പി.സി.ജോര്‍ജ്


കേരള സര്‍ക്കാരിന്റെ ശമ്ബള പരിഷ്‌കരണ നീക്കത്തിനെതിരെ പി.സി ജോര്‍ജ് എം.എല്‍.എ. സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ വേദിയിലിരുത്തിയായിരുന്നു പി.സി ജോര്‍ജിന്റെ വിമര്‍ശനം. സംസ്ഥാന വരുമാനത്തിന്റെ 83 ശതമാനവും പുട്ടടിക്കുന്നത് സര്‍ക്കാര്‍ ജീവനക്കാരാണെന്നും പി.സി ജോര്‍ജ് പറഞ്ഞു. സര്‍ക്കാരിന്റെ പണം വെറുതെ കളയുമ്ബോഴാണ് ശമ്ബള പരിഷ്‌കരണം കൊണ്ടു വരുന്നതെന്നും അത് അനുവദിക്കില്ലെന്നും പി.സി ജോര്‍ജ് പറഞ്ഞു.
'ഇത്രയൊക്കെ ചെയ്തതൊന്നും പോരാഞ്ഞിട്ട് ഇപ്പോള്‍ ശമ്ബള പരിഷ്‌കരണം എന്നു പറഞ്ഞ് വന്നിരിക്കുവാ. ഒരു പൈസ കൂട്ടാന്‍ സമ്മതിക്കരുത്. വലിയ പ്രതിഷേധം ഇതിനെതിരെ ഉണ്ടാവും. ഇവിടിരിക്കുന്ന ജീവനക്കാരോടാണ് എനിക്ക് ചോദിക്കാനുള്ളത്.

No comments