അരൂരിലെ തോല്‍വിക്ക് കാരണം ജി. സുധാകരന്റെ പൂതന പരാമര്‍ശം; ജില്ലാ നേതൃയോഗത്തില്‍ വിമര്‍ശനം
ജി സുധാകരന്റെ പൂതന പരാമര്‍ശം അരൂരില്‍ തിരിച്ചടിയായതായി സിപിഎം ആലപ്പുഴ ജില്ലാ നേതൃയോഗം . ജി.സുധാകരന്റെ പൂതന പരാമര്‍ശം വിവാദമാക്കുന്നതിനെ ചെറുക്കുന്നതില്‍ പാര്‍ട്ടിപരാജയപ്പെട്ടതായും വിമര്‍ശനമുയര്‍ന്നു .
അരൂരില്‍ പ്രചാരണം രണ്ടാംഘട്ടത്തില്‍ എത്തിയപ്പോഴാണ് മന്ത്രിയുടെ പൂതനാ പരാമര്‍ശം ഉണ്ടായത്. ഇത് യുഡിഎഫിന് വീണു കിട്ടിയ ആയുധമായെന്ന് ആണ് സിപിഎം ജില്ലാ കമ്മിറ്റി യോഗത്തില്‍ ഉയര്‍ന്ന വിമര്‍ശനം. എന്നാല്‍ കുട്ടനാട്ടില്‍ നിന്നുള്ള ജില്ലാ കമ്മിറ്റി അംഗത്തിന്‍റ വിമര്‍ശനം യോഗത്തില്‍ ജി സുധാകരന്‍ തള്ളി. പൂതനാ പരാമര്‍ശം വോട്ടുകള്‍ ചോര്‍ത്തിയിട്ടില്ലെന്നും താഴെത്തട്ടില്‍ പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നതില്‍ വന്ന വീഴ്ചയാണ് പരിശോധിക്കേണ്ടതെന്നും സുധാകരന്‍ പറഞ്ഞു.

No comments