റിയല്‍ എസ്റ്റേറ്റ് മേഖലയിലെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ പുതിയ പദ്ധതികള്‍ ഉടന്‍ അവതരിപ്പിക്കുമെന്ന് കേന്ദ്രമന്ത്രി നിര്‍മ്മല സീതാരാമന്‍
റിയല്‍ എസ്റ്റേറ്റ് മേഖലയിലെ മന്ദഗതിക്ക് പരിഹാരം കാണാന്‍ സര്‍ക്കാര്‍ പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതായി കേന്ദ്രമന്ത്രി നിര്‍മ്മല സീതാരാമന്‍ . റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ ദുരിതമനുഭവിക്കുന്ന ജനങ്ങളെ എങ്ങനെ മികച്ച രീതിയില്‍ സഹായിക്കാമെന്ന് അറിയാന്‍ റിസര്‍വ് ബാങ്കുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട് . ആവശ്യമായി വന്നാല്‍ നിയമങ്ങളില്‍ ഇളവ് നല്‍കിയും റിയല്‍ എസ്റ്റേറ്റ് മേഖലയെ താങ്ങി നിര്‍ത്താന്‍ ശ്രമിക്കും .
റിയല്‍ എസ്റ്റേറ്റ് മേഖലയെ പുനരുജ്ജീവിപ്പിക്കുന്നതിന് സര്‍ക്കാരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ പല ഘടകങ്ങളും തയ്യാറായിട്ടുണ്ട് ' നാഷണല്‍ സ്റ്റോക്ക് എക്സ്ചേഞ്ചിന്റെ സില്‍വര്‍ ജൂബിലി ആഘോഷങ്ങളില്‍ സംസാരിക്കുകയായിരുന്നു നിര്‍മ്മല സീതാരാമന്‍.

No comments