അലനും താഹക്കും ജാമ്യമില്ല
മാവോവാദി ബന്ധം ആരോപിച്ച് യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്ത സി.പി.എം അംഗങ്ങളായ രണ്ട് വിദ്യാര്‍ഥികളുടെ ജാമ്യാപേക്ഷ തള്ളി. യു.എ.പി.എ നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് കോടതി ജാമ്യേപേക്ഷ തള്ളിയത്. പ്രതികളെ പുറത്തുവിട്ടാല്‍ അന്വേഷണത്തെ ബാധിക്കുമെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. ത്വാഹ ഫസല്‍, അലന് ഷുഹൈബ് എന്നിവരുടെ ജാമ്യാപേക്ഷ യു.എ.പി.എ പ്രേത്യക കോടതി പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി എം.ആര്‍ അനിതയാണ് ജാമ്യേപക്ഷ തള്ളിയത്.
ജാമ്യാപേക്ഷയില്‍ ഇന്നലെ വിശദമായ വാദം നടന്നിരുന്നു. യു.എ.പി.എ പിന്‍വലിക്കുന്ന കാര്യത്തില്‍ സര്‍ക്കാരില്‍ നിന്ന് ഉത്തരവുണ്ടായിട്ടില്ലെന്നും നിലവില്‍ യു.എ.പി.എ നിലനില്‍ക്കുകയാണെന്നും വാദത്തിനിടെ പ്രോസിക്യൂഷന്‍ വ്യക്തമാക്കിയിരുന്നു.

No comments