Breaking News

ശബരിമല വിഷയം സങ്കീര്‍ണമാക്കിയത് മുഖ്യമന്ത്രിയാണെന്ന് എ.പി.അബ്ദുള്ളക്കുട്ടി

അയോധ്യ വിഷയം സങ്കീര്‍ണമാക്കിയത് ജവാഹര്‍ലാല്‍ നെഹ്രുവും ശബരിമല വിഷയം സങ്കീര്‍ണമാക്കിയത് മുഖ്യമന്ത്രി പിണറായി വിജയനുമാണെന്ന് ബി.ജെ.പി. കേരള സംസ്ഥാന വൈസ്‌ പ്രസിഡന്റ് എ.പി.അബ്ദുള്ളക്കുട്ടി ആരോപിച്ചു . മംഗളൂരു നിയോജകമണ്ഡലം ബി.ജെ.പി. മലയാളി സെല്‍ രൂപവത്കരണ യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇരുവരും നിരീശ്വര വാദികളായിരുന്നു എന്നതാണ് ഇതിനുള്ള പ്രധാന കാരണം . മക്കയും ജറുസലേമും പോലെ അയോധ്യ രാജ്യാന്തര നിലവാരമുള്ള തീര്‍ഥാടന കേന്ദ്രമാക്കണമെന്നും അബ്ദുള്ളക്കുട്ടി ആവശ്യപ്പെട്ടു .

No comments