Breaking News

കന്യാകുമാരിയില്‍ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകര്‍ ദേശീയപാത ഉപരോധിച്ചു

കന്യാകുമാരി ജില്ലയിലെ പൊട്ടിപ്പൊളിഞ്ഞ റോഡുകള്‍ സഞ്ചാരയോഗ്യമാക്കാത്തതില്‍ പ്രതിഷേധിച്ച്‌ കോണ്‍ഗ്രസ്‌ എം.എല്‍.എമാരും എം.പിയും ഇന്നലെ രാവിലെ 10ന് ദേശീയപാത ഉപരോധിച്ചു. സംഭവത്തില്‍ മൂന്ന് എം.എല്‍.എമാരെയും എം.പിയെയും അറസ്റ്റു ചെയ്തു. കന്യാകുമാരി- കളിയിക്കാവിള ദേശീയപാതയില്‍ രണ്ട് സ്ഥലങ്ങളിലായാണ് ഉപരോധം നടന്നത്. എം.എല്‍.എമാരായ രാജേഷ്‌കുമാര്‍, വിജയധരണി എന്നിവരുടെ നേതൃത്വത്തില്‍ കളിയിക്കാവിള ജംഗ്ഷനിലും വസന്തകുമാര്‍ എം.പി, പ്രിന്‍സ് എം.എല്‍.എ എന്നിവരുടെ നേതൃത്വത്തില്‍ നാഗര്‍കോവില്‍ കളക്ടറേറ്റിന്റെ മുന്നിലുമാണ് ഉപരോധസമരം നടത്തിയത്. റോഡ് വികസനത്തിനായി 36കോടി രൂപ ഫണ്ട്‌ ടെന്‍ഡര്‍ ആയിട്ടും റോഡ് പണികള്‍ ആരംഭിക്കാത്തതില്‍ പ്രധിഷേധിച്ചാണ് ഉപരോധം നടത്തിയത്.

No comments