എന്‍ഡിഎ യോഗത്തില്‍ പങ്കെടുക്കില്ല; രാജ്യസഭയില്‍ പ്രതിപക്ഷത്തിരിക്കുമെന്നും ശിവസേന
മഹാരാഷ്ട്രയിലെ മുഖ്യമന്ത്രി പദത്തെ ചെല്ലിയുള്ള തര്‍ക്കം രാജ്യത്തെ ഏറ്റവും പഴക്കം ചെന്ന രാഷ്ട്രീയ കൂട്ടുകെട്ടായ ശിവസേന - ബി.ജെ.പി സഖ്യത്തെ ഇപ്പോഴിതാ ഔദ്യോഗികമായിത്തന്നെ വേര്‍പ്പെടുത്തി. മോദി മന്ത്രിസഭയില്‍ നിന്ന് പടിയിറങ്ങിയ ശിവസേന വരാനിരിക്കുന്ന എന്‍.ഡി.എ യോഗം ബഹിഷ്‌കരിക്കും. രാജ്യസഭയില്‍ പാര്‍ട്ടി ഭരണപക്ഷത്ത് നിന്ന് മാറി പ്രതിപക്ഷത്ത് ഇരിക്കുമെന്നും ശിവസേന നേതാവ് സഞ്ജയ് റാവത്ത് വ്യക്തമാക്കി.
തിങ്കളാഴ്ച പാര്‍ലമെന്റിലെ ശൈത്യകാല സമ്മേളനം ആരംഭിക്കാനിരിക്കെ നടക്കുന്ന എന്‍ഡിഎ യോഗമാണ് ശിവസേന ബഹിഷ്‌കരിക്കാനൊരുങ്ങുന്നത്. ശിവസേനയുടെ രണ്ട് എം.പിമാരുടെ ഇരിപ്പിടം ഭരണപക്ഷത്ത് നിന്ന് മാറ്റിയതായും പാര്‍ട്ടി ഇനി പ്രതിപക്ഷത്ത് ഇരിക്കുമെന്നും രാജ്യസഭ എം.പി കൂടിയായ റാവത്ത് പറഞ്ഞു.

No comments