Breaking News

ഉദ്ധവ്- സോണിയ ഫോണ്‍ സംഭാഷണം ; കോണ്‍ഗ്രസിന് എതിര്‍പ്പില്ലെങ്കില്‍ തയാറെന്ന് എന്‍സിപി

സര്‍ക്കാര്‍ രൂപീകരണത്തിന് പിന്തുണ അഭ്യര്‍ഥിച്ചായിരുന്നു ഫോണ്‍ സംഭാഷണം. എഐസിസി ജനറല്‍ സെക്രട്ടറി അഹമ്മദ് പട്ടേലിനോടും ഉദ്ധവ് സംസാരിച്ചു. സഖ്യരൂപീകരണം സംബന്ധിച്ച്‌ എന്‍സിപി അധ്യക്ഷന്‍ ശരദ് പവാറുമായി കൂടിക്കാഴ്ച നടത്തിയശേഷമാണ് ഉദ്ധവ് താക്കറെ സോണിയ ഗാന്ധി വിളിച്ചത്. കോണ്‍ഗ്രസിന് എതിര്‍പ്പില്ലെങ്കില്‍ തയാറെന്ന് എന്‍സിപി നിലപാടെടുത്തു.
തീരുമാനമെടുക്കാന്‍ സോണിയ ഗാന്ധിയുടെ നേതൃത്വത്തില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ മഹാരാഷ്ട്രയിലെ നേതാക്കളുമായി ഡല്‍ഹിയില്‍ ചര്‍ച്ച നടത്തുകയാണ്. കോണ്‍ഗ്രസ് നിലപാട് തീരുമാനിച്ചാലുടന്‍ എന്‍സിപി പരസ്യ പ്രഖ്യാപനം നടത്തും. അതേസമയം തീരുമാനമറിയിക്കാന്‍ ശിവസേനയ്ക്ക് ഗവര്‍ണര്‍ നല്‍കിയ സമയപരിധി ഉടന്‍ അവസാനിക്കും.

No comments