Breaking News

മഹാരാഷ്ട്രയില്‍ ശിവസേനയെ പിന്തുണയ്ക്കാനുള്ള കോണ്‍ഗ്രസ് നീക്കത്തില്‍ എതിര്‍പ്പുമായി കെപിസിസി..

മഹാരാഷ്ട്രയില്‍ ശിവസേനയെ പിന്തുണയ്ക്കാനുള്ള കോണ്‍ഗ്രസ് നീക്കത്തില്‍ എതിര്‍പ്പുമായി കെപിസിസി.
ശിവസേനയുമായുള്ള സഖ്യം കോണ്‍ഗ്രസ് നിലപാടിന് യോജിച്ചതല്ലെന്ന് കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ തിരുവനന്തപുരത്ത് പറഞ്ഞു. ബിജെപിയുമായോ ശിവസേനയുമായോയുള്ള ബന്ധം കോണ്‍ഗ്രസിന് അംഗീകരിക്കാന്‍ കഴിയുന്നതല്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ബിജെപിയുമായി പരസ്യമായോ രഹസ്യമായോ ഒരു കാലത്തും ബന്ധം ഉണ്ടാക്കാത്ത പാര്‍ട്ടിയാണ് കോണ്‍ഗ്രസെന്നും മുല്ലപ്പള്ളി പറഞ്ഞു.

മ​ഹാ​രാ​ഷ്ട്ര​യി​ല്‍ ശി​വ​സേ​ന​യു​മാ​യി ചേ​ര്‍​ന്ന് സ​ര്‍​ക്കാ​ര്‍ രൂ​പീ​ക​രി​ക്കാ​ന്‍ കോ​ണ്‍​ഗ്ര​സി​ന്‍റെ സ​മ്മ​തം കാ​ത്ത് എ​ന്‍​സി​പി. കോ​ണ്‍​ഗ്ര​സ് പി​ന്തു​ണ​ച്ചാ​ല്‍ ശി​വ​സേ​ന​യു​മാ​യി ചേ​ര്‍​ന്ന് സ​ര്‍​ക്കാ​ര്‍ രൂ​പീ​ക​രി​ക്കാ​ന്‍ എ​ന്‍​സി​പി കോ​ര്‍​ക​മ്മി​റ്റി യോ​ഗം തീ​രു​മാ​നി​ച്ചു.
കോ​ണ്‍​ഗ്ര​സി​ന്‍റെ അ​നു​മ​തി​ക്കാ​യി കാ​ക്കു​ക​യാ​ണെ​ന്ന് എ​ന്‍​സി​പി നേ​താ​വ് ന​വാ​ബ് മാ​ലി​ക് പ​റ​ഞ്ഞു.

കോ​ണ്‍​ഗ്ര​സ് തീ​രു​മാ​ന​മെ​ടു​ക്കു​ന്ന​തു​വ​രെ കാ​ത്തി​രി​ക്കും. കോ​ണ്‍​ഗ്ര​സും എ​ന്‍​സി​പി​യും സ​ഖ്യ​ക​ക്ഷി​ക​ളാ​യ​തി​നാ​ല്‍ ത​ങ്ങ​ള്‍​ക്ക് ഒ​റ്റ​യ്ക്ക് തീ​രു​മാ​ന​മെ​ടു​ക്കാ​ന്‍ സാ​ധി​ക്കി​ല്ല.

കോ​ണ്‍​ഗ്ര​സ് തീ​രു​മാ​ന​ത്തി​നു ശേ​ഷം മാ​ത്ര​മേ എ​ന്‍​സി​പി നി​ല​പാ​ട് വ്യ​ക്ത​മാ​ക്കു. തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ കോ​ണ്‍​ഗ്ര​സും എ​ന്‍​സി​പി​യും ഒ​ന്നി​ച്ചാ​ണ് പോ​രാ​ടി​യ​ത്. ഒ​ന്നി​ച്ച്‌ തീ​രു​മാ​ന​മെ​ടു​ക്കു​മെ​ന്നും ന​വാ​ബ് മാ​ലി​ക് കൂ​ട്ടി​ച്ചേ​ര്‍​ത്തു.

എ​ന്‍​സി​പി-​ശി​വ​സേ​ന സ​ഖ്യ സ​ര്‍​ക്കാ​രി​നെ കോ​ണ്‍​ഗ്ര​സ് പി​ന്നി​ല്‍‌​നി​ന്ന് പി​ന്തു​ണ​യ്ക്കു​മെ​ന്നാ​ണ് ക​രു​തു​ന്ന​ത്.
കോ​ണ്‍​ഗ്ര​സു​മാ​യി ശി​വ​സേ​ന​യു​ടെ മു​തി​ര്‍​ന്ന നേ​താ​ക്ക​ള്‍ ന​ട​ത്തി​യ ച​ര്‍​ച്ച​യി​ല്‍ പു​റ​ത്തു​നി​ന്നു​ള്ള പി​ന്തു​ണ വാ​ഗ്ദാ​നം ചെ​യ്ത​താ​യാ​ണ് വി​വ​രം.

No comments