Breaking News

രാഹുല്‍ നേതൃത്വം ഏറ്റെടുക്കുമെന്ന സൂചനയുമായി ആന്റണി

 ദേശീയതലത്തില്‍ കോണ്‍ഗ്രസിന്റെ നേതൃത്വം വീണ്ടും രാഹുല്‍ ഗാന്ധി തന്നെ ഏറ്റെടുക്കുമെന്ന സൂചനയുമായി പാര്‍ട്ടി പ്രവര്‍ത്തകസമിതിഅംഗം എ.കെ. ആന്റണി. കേന്ദ്ര സര്‍ക്കാരിനെതിരേ ദേശീയതലത്തില്‍ പാര്‍ട്ടി നടത്താന്‍ പോകുന്ന പ്രക്ഷോഭത്തെപ്പറ്റി വിശദീകരിക്കാന്‍ നടത്തിയ പത്രസമ്മേളനത്തിലാണ്‌ ആന്റണി രാഹുലിന്റെ മടങ്ങിവരവിന്റെ സൂചന നല്‍കിയത്‌.
ഇപ്പോള്‍ സോണിയാഗാന്ധി പാര്‍ട്ടിയുടെ നേതൃത്വത്തിലുണ്ട്‌. അത്‌ കഴിയുമ്ബാള്‍ രാഹുല്‍ വരുമെന്ന്‌ ആന്റണി വ്യക്‌തമാക്കി. അദ്ദേഹം അതിശക്‌തമായി നേതൃത്വത്തിലേക്ക്‌ തിരിച്ചുവരും. രാഹുല്‍ ഓടിയൊളിക്കുന്ന നേതാവാണെന്ന തോന്നല്‍ തങ്ങള്‍ക്കാര്‍ക്കും ഇല്ല. ബി.ജെ.പി സര്‍ക്കാറിന്റെ തെറ്റായ നയങ്ങള്‍ക്കും പ്രവര്‍ത്തനങ്ങള്‍ക്കും എതിരായ പോരാട്ടത്തിന്‌ മുന്നില്‍ അദ്ദേഹം ഉണ്ടാകും.

No comments