മഹാരാഷ്ട്ര: മധ്യസ്ഥര്‍ക്ക് മുന്‍പില്‍ വാതില്‍ കൊട്ടിയടച്ച് ശിവസേന
അനുനയിപ്പിക്കാന്‍ ബി.ജെ.പിയും ആര്‍.എസ്.എസും അയച്ച മധ്യസ്ഥര്‍ക്കു മുമ്ബില്‍ വാതില്‍ കൊട്ടിയടച്ച് ശിവസേന. സര്‍ക്കാര്‍ രൂപവത്കരണവുമായി ബന്ധപ്പെട്ട് ശിവസേന അധ്യക്ഷന്‍ ഉദ്ധവ് താക്കറെയെ നേരില്‍ കണ്ട് സംസാരിക്കാന്‍ കഴിഞ്ഞ ദിവസങ്ങളിലായി നാലോളം പേരെയാണ് ബി.ജെ.പി അയച്ചത്. അതില്‍ പ്രധാനിയാണ് ഹിന്ദുത്വ നേതാവ് ഭിഡെ ഗുരുജി എന്നറിയപെടുന്ന സംഭാജി ഭിഡെ.
ആര്‍.എസ്.എസുകാരനും ശിവ് പ്രതിസ്ഥാന്‍ ഹിന്ദുസ്ഥാന്‍ സ്ഥാപക നേതാവുമാണ് ഭിഡെ. വ്യാഴാഴ്ച രാതിയാണ് ഭിഡെ ഉദ്ധവിനെ കാണാന്‍ "മാതോശ്രീ'യില്‍ എത്തിയത്. എന്നാല്‍ ഭിഡെയെ കാണാന്‍ ഉദ്ധവ് തയാറായില്ല. ശ്രമം വിഫലം ആയതോടെ മറ്റൊരു സേന നേതാവ് അനില്‍ പരബിനെ കണ്ട് ഉദ്ദവിനുള്ള സന്ദേശം കൈമാറി ഭിഡെ മടങ്ങുകയായിരുന്നു.

No comments