ബിഡിജെഎസില്‍ തുഷാറിനെതിരെ കരുനീക്കം; തര്‍ക്കം മുതലെടുത്ത് ബിജെപി
ബിഡിജെഎസ് നേതൃത്വത്തെയും വെള്ളാപ്പള്ളിയെയും വെല്ലുവിളിച്ച് സുഭാഷ് വാസു രംഗത്തെത്തിയതോടെ ബിജെപി സംസ്ഥാന നേതൃത്വത്തിലെ ഒരു വിഭാഗം അണിയറയില്‍ കരുനീക്കങ്ങള്‍ തുടങ്ങി. തര്‍ക്കം മുതലെടുത്ത് എസ്‌എന്‍ഡിപിയിലെ ഒരു വിഭാഗത്തെ ഒപ്പം നിര്‍ത്താനാനും ബിഡിജെഎസ് പിളര്‍ത്താനുമാണ് നീക്കം.
ബിജെപി നേതൃത്വത്തിന്റെ ഒത്താശയോടെയാണ് തന്റെ നടപടിയെന്ന് പേരെടുത്ത് പറയാതെ തന്നെ സുഭാഷ് വാസുവും സമ്മതിക്കുന്നുണ്ട്. ബിജെപി സഹയാത്രികനായി നടക്കുന്ന സെന്‍കുമാറിനെ സുഭാഷ് വാസുവിനൊപ്പം വിട്ടുനല്‍കിയതും ഈ കരുനീക്കങ്ങളുടെ ഭാഗമായാണ്. ബിജെപിയുമായി അകന്നും സിപിഐഎമ്മുമായി അടുത്തും കഴിയുന്ന വെള്ളാപ്പള്ളിക്കെതിരായ സുഭാഷ് വാസുവിന്റെ പോരിനെ പിന്തുണയ്ക്കുന്നതിലൂടെ എസ്‌എന്‍ഡിപിയെ പിളര്‍ത്താമെന്നും സമുദായ വോട്ടിന്റെ ഒരു ഭാഗം നേടാമെന്നും ബിജെപി കണക്ക് കൂട്ടുന്നുണ്ട്.
 

 
 
 
 
 
 
 
No comments