മരട് ഫ്ലാറ്റ് പൊളിക്കല്‍; സമയക്രമത്തില്‍ നേരിയ മാറ്റം
മരടില്‍ ഫ്ലാറ്റുകള്‍ പൊളിക്കുന്ന സമയക്രമത്തില്‍ നേരിയ മാറ്റം. ആദ്യ രണ്ട് ഫ്ളാറ്റുകള്‍ പൊളിക്കുന്നത് അഞ്ച് മിനിറ്റ് വ്യത്യാസത്തിലായിരിക്കും. നേരത്തെ അരമണിക്കൂര്‍ വ്യത്യാസത്തില്‍ പൊളിക്കാനായിരുന്നു തീരുമാനം. ജനുവരി 11,12 തിയതികളിലാണ് മരടിലെ നാല് ഫ്ളാറ്റുകള്‍ പൊളിക്കുന്നത്.
11ന് രാവിലെ 11 മണിക്ക് എച്ച്ടുഒയും 11.05ന് ആല്‍ഫാ സെറീനും പൊളിക്കും. ഫ്ലാറ്റുകളുടെ സമീപം 200 മീറ്റര്‍ പരിധിയില്‍ താമസിക്കുന്ന ജനങ്ങളെ സ്ഫോടന സമയത്തിനു മൂന്നു മണിക്കൂര്‍ മുന്‍പ് മാറ്റി താമസിപ്പിക്കും.
 

 
 
 
 
 
 
 
 
No comments