മരടില്‍ ജനുവരി 11ന് നിരോധനാജ്ഞ; സ്ഫോടനം കാണാന്‍ ജനങ്ങള്‍ക്ക് പ്രത്യേക സൗകര്യം
മരടില്‍ സ്ഫോടനത്തിലൂടെ ഫ്ലാറ്റുകള്‍ പൊളിക്കുന്ന ജനുവരി 11ന് രാവിലെ 9 മുതല്‍ നിരോധനാജ്ഞ പ്രഖ്യാപിക്കും. മരടില്‍ നിന്ന് 2000 ത്തോളം പേരെ മാറ്റി പാര്‍പ്പിക്കും. പൊളിക്കുന്ന ഫ്ലാറ്റിന്റെ 200 മീറ്റര്‍ പരിധിയിലാണ് നിരോധനാജ്ഞ പ്രഖ്യാപിക്കുന്നത്. സ്ഫോടനത്തിന് മുന്‍പ് ഗതാഗത നിയന്ത്രണമുണ്ടാകും. പൊളിക്കല്‍ സമയത്ത് മരടില്‍ കണ്‍ട്രോള്‍ റൂമുകള്‍ സ്ഥാപിക്കും. ഫ്ളാറ്റ് പൊളിക്കുന്നതിന് മുന്നോടിയായി വെള്ളിയാഴ്ച്ച മോക് ഡ്രില്‍ സംഘടിപ്പിക്കും.
സ്ഫോടനം നടക്കുന്ന ദിവസം ഫ്ളാറ്റുകള്‍ പൊളിക്കുന്നത് കാണാനായി ജനങ്ങള്‍ക്ക് അവസരം നല്‍കും. ഇതിനായി പ്രത്യേക സ്ഥല സൗകര്യം ഏര്‍പ്പെടുത്തും.പൊലീസ്, ഫയര്‍ഫോഴ്സ്, മറൈന്‍ വിഭാഗങ്ങള്‍ സുരക്ഷയൊരുക്കും.
 

 
 
 
 
 
 
 
 
No comments