പെരിയ കേസ് ; കൊലയാളികളെ രക്ഷിക്കാന്‍ 42 ലക്ഷം കൂടി
പെരിയ ഇരട്ടക്കൊലക്കേസ് സിബിഐക്കു വിട്ട സിംഗിള്‍ ബെഞ്ച് വിധിക്കെതിരെ ഡിവിഷന്‍ ബെഞ്ചില്‍ വാദിക്കാന്‍ ഡല്‍ഹിയില്‍ നിന്നുള്ള അഭിഭാഷകനു വേണ്ടി സര്‍ക്കാര്‍ 42 ലക്ഷം രൂപ കൂടി മുടക്കുന്നു. നേരത്തേ രണ്ടു തവണയായി 46 ലക്ഷം രൂപ നല്‍കിയ സര്‍ക്കാര്‍ ഇതോടെ മൊത്തം മുടക്കുന്നത് 88 ലക്ഷം രൂപ.
ഒന്നാം മോദി സര്‍ക്കാരിന്റെ കാലത്ത് സോളിസിറ്റര്‍ ജനറല്‍ ആയിരുന്നവരെയാണ് ലക്ഷങ്ങള്‍ മുടക്കി കേസ് വാദിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ചുമതലപ്പെടുത്തിയിരിക്കുന്നത്. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായിരുന്ന പെരിയയിലെ കൃപേഷ്, ശരത് ലാല്‍ എന്നിവരെ വെട്ടിക്കൊന്ന കേസിലാണ് അന്വേഷണം സിബിഐക്ക് വിടാതിരിക്കാന്‍ സര്‍ക്കാര്‍ ലക്ഷങ്ങള്‍ വാരിയെറിയുന്നത്.

No comments