Breaking News

മഹാ സഖ്യത്തില്‍ പൊട്ടിത്തെറി..?​​ ശിവസേനാ ന്യൂനപക്ഷ നേതാവ് മന്ത്രി സ്ഥാനം രാജിവച്ചു.. മാറി മറിഞ്ഞ് മഹാരാഷ്ട്ര രാഷ്ട്രീയം..!

മ​ഹാ​രാ​ഷ്ട്ര​യി​ലെ സ​ഖ്യ​സ​ര്‍​ക്കാ​രി​ല്‍ പൊ​ട്ടി​ത്തെ​റി.
ശി​വ​സേ​ന നേ​താ​വ് അ​ബ്ദു​ള്‍ സ​ത്താ​ര്‍ സ​ഹ​മ​ന്ത്രി സ്ഥാ​നം രാ​ജി​വ​ച്ചു. കാ​ബി​ന​റ്റ് പ​ദ​വി ല​ഭി​ക്കാ​ത്ത​തി​ലു​ള്ള അ​സം​തൃ​പ്തി​യാ​ണു രാ​ജി​ക്കു പി​ന്നി​ലെ​ന്നാ​ണു സൂ​ച​ന.
കോ​ണ്‍​ഗ്ര​സി​ല്‍​നി​ന്നു രാ​ജി​വ​ച്ചാ​ണ് ഇ​ദ്ദേ​ഹം ശി​വ​സേ​ന​യി​ല്‍ ചേ​ര്‍​ന്ന​ത്.

ശി​വ​സേ​ന-​എ​ന്‍​സി​പി-​കോ​ണ്‍​ഗ്ര​സ് സ​ഖ്യ​സ​ര്‍​ക്കാ​ര്‍ തി​ങ്ക​ളാ​ഴ്ച​യാ​ണു മ​ന്ത്രി​സ​ഭ വി​ക​സി​പ്പി​ച്ച​ത്.
പു​തി​യ​താ​യി 36 പേ​രെ​ക്കൂ​ടി ഉ​ള്‍​പ്പെ​ടു​ത്തി​യാ​യി​രു​ന്നു മ​ന്ത്രി​സ​ഭാ വി​ക​സ​നം. സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്തി​ട്ടും മ​ന്ത്രി​മാ​രു​ടെ വ​കു​പ്പു​ക​ള്‍ ഇ​തു​വ​രെ വീ​തം​വ​ച്ചു ന​ല്‍​കി​യി​ട്ടി​ല്ല.

സു​പ്ര​ധാ​ന വ​കു​പ്പു​ക​ളെ​ച്ചൊ​ല്ലി കോ​ണ്‍​ഗ്ര​സി​ല്‍ ത​ന്നെ ത​ര്‍​ക്ക​ങ്ങ​ളു​ണ്ട്. റ​വ​ന്യു വ​കു​പ്പ് ബാ​ലാ​സാ​ഹേ​ബ് തൊ​റാ​ട്ടി​നു ന​ല്‍​കി​യ​തി​ല്‍ ഒ​രു വി​ഭാ​ഗ​ത്തി​ന് അ​തൃ​പ്തി​യു​ണ്ട്.
ഈ ​സൂ​ച​ന​ക​ളെ ബ​ല​പ്പെ​ടു​ത്തി​ക്കൊ​ണ്ട്, കോ​ണ്‍​ഗ്ര​സി​നെ കു​റ്റ​പ്പെ​ടു​ത്തി ശി​വ​സേ​ന​യു​ടെ മു​ഖ​പ​ത്ര​മാ​യ സാ​മ്ന​യി​ല്‍ ലേ​ഖ​ന​വും പ്ര​സി​ദ്ധീ​ക​രി​ച്ചി​രു​ന്നു.

നേരത്തെ അബ്ദുള്‍ സത്താറിനെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയതിനെതിരെ ബി.ജെ.പി രംഗത്തെത്തിയിരുന്നു.
അധോലോക നേതാവ് ദാവൂദ് ഇബ്രാഹിമുമായി അടുത്ത ബന്ധമുള്ള വ്യക്തിയാണ് അബ്ദുള്‍ സത്താറെന്നും ബാല്‍ താക്കറെ ഇക്കാര്യം പറഞ്ഞതാണെന്നും ബി.ജെ.പി ആരോപിച്ചിരുന്നു.
മന്ത്രിസ്ഥാനം ലഭിക്കാത്തതിലെ അതൃപ്തി ചൂണ്ടിക്കാട്ടി ശിവസേനയിലെ തന്നെ എം.എല്‍.എമാര്‍ത്തന്നെ രംഗത്തെത്തിയിരുന്നു. ഉദ്ധവ് താക്കറെ തന്നെ വഞ്ചിച്ചതായി ശിവസേന നേതാവ് ഭാസ്‌കര്‍ യാദവ് ആരോപിച്ചിരുന്നു

No comments