Breaking News

സര്‍ക്കാര്‍ ജനങ്ങള്‍ക്കു വേണ്ടി നിലകൊള്ളുകയാണ് വേണ്ടത്, തൊലിക്കട്ടി കാണിക്കലല്ല ഉത്തരവാദിത്തം: സിദ്ധരാമയ്യ

കര്‍ണാടകത്തിന് പ്രളയ ദുരിതാശ്വാസത്തിനടക്കം തുക അനുവദിക്കണമെന്ന മുഖ്യമന്ത്രി ബി.എസ് യെദിയൂരപ്പയുടെ അപേക്ഷ പരിഗണിക്കാത്ത പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ബി.ജെ.പിയെയും പരിഹസിച്ച്‌ പ്രതിപക്ഷം. സര്‍ക്കാറെന്നാല്‍ ജനങ്ങള്‍ക്കു വേണ്ടി നിലകൊള്ളുകയാണ് വേണ്ടതെന്നും തൊലിക്കട്ടി കാണിക്കലല്ല ഉത്തരവാദിത്തമെന്നും കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ സിദ്ധരാമയ്യ പറഞ്ഞു.
'കൈകൂപ്പിയാണ് യെദിയൂരപ്പ പ്രധാനമന്ത്രിയോട് സംസ്ഥാനത്തിന് പണം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടത്. പക്ഷേ, പ്രധാനമന്ത്രിയുടെ ഭാഗത്തു നിന്നും ഒരു പ്രതികരണവും ഉണ്ടായിരുന്നില്ല. ഒരു സര്‍ക്കാര്‍ തീര്‍ച്ചയായും ജനങ്ങളെ പരിഗണിക്കുന്നതില്‍ മുന്‍ഗണന കാണിക്കുന്നവരാകണം.

No comments