എന്നും പാക്കിസ്ഥാനെപ്പറ്റി സംസാരിക്കാന്‍ മോദി അവരുടെ അംബാസിഡറാണോ?
പ്രധാനമന്ത്രി നരേന്ദ്രമോദി പാക്കിസ്ഥാന്‍ അംബാസിഡറാണോയെന്ന ചോദ്യവുമായി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി രംഗത്ത്.
ഇന്ത്യയെപ്പറ്റിയും, ഇന്ത്യയിലെ പ്രശ്നങ്ങളെപ്പറ്റിയും സംസാരിക്കാതെ, എല്ലായ്പ്പോഴും പാക്കിസ്ഥാനെപ്പറ്റി സംസാരിക്കാന്‍ മോദി പാക്കിസ്ഥാന്‍ അംബാസിഡറാണോ എന്നായിരുന്നു മമതാ ബാനര്‍ജിയുടെ ചോദ്യം. കൊല്‍ക്കത്തയില്‍ നടന്ന പൗരത്വ ഭേദഗതി നിയമത്തിനെതിരായ റാലിയില്‍ സംസാരിക്കുകയായിരുന്നു അവര്‍.
'എന്തിനാണ് നിങ്ങള്‍ എല്ലായ്‌പ്പോയും നമ്മുടെ രാജ്യത്തെ പാക്കിസ്ഥാനുമായി താരതമ്യം ചെയ്യുന്നത്. ഹിന്ദുസ്ഥാനെക്കുറിച്ച് സംസാരിക്കാന്‍ തയ്യാറാവണം. പാക്കിസ്ഥാനെക്കുറിച്ച് ഞങ്ങള്‍ക്ക് കേള്‍ക്കണ്ട.

No comments