തമിഴ്നാട് നിയമഭയിലും പൗരത്വ നിയമഭേദഗതിക്കെതിരെ പ്രതിഷേധം; ഗവര്‍ണറുടെ പ്രസംഗത്തിനിടെ നിയമസഭയില്‍ നിന്ന് ഡി.എംകെയുടെ നേതൃത്വത്തിലുള്ള പ്രതിപക്ഷം ഇറങ്ങിപ്പോയി
തമിഴ്നാട് നിയമഭയിലും പൗരത്വ നിയമഭേദഗതിക്കെതിരെ പ്രതിഷേധം. സംസ്ഥാനത്തെ പ്രധാന പ്രതിപക്ഷ പാര്‍ട്ടിയായ ഡി.എം.കെ നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി. ഈ വര്‍ഷത്തെ ആദ്യ നിയമസഭ കൂടുമ്ബോഴായിരുന്നു നാടകീയമായ സംഭവങ്ങള്‍ അരങ്ങേറിയത്. ഗവര്‍ണര്‍ ബന്‍വാരിലാല്‍ പുരോഹിതിന്‍റെ പ്രസംഗത്തോടെ
നിയമസഭ സെഷന്‍ ആരംഭിക്കുകയായിരുന്നു. എന്നാല്‍ ഗവര്‍ണറുടെ പ്രസംഗത്തെ തടസ്സപ്പെടുത്തി ഡി.എം.കെ പ്രസിഡന്റും പ്രതിപക്ഷ നേതാവുമായ എം.കെ സ്റ്റാലിന്‍ രംഗത്തെത്തി. രാജ്യത്തുടനീളം വന്‍ പ്രതിഷേധത്തിന് കാരണമായ വിവാദ പൗരത്വ നിയമത്തിനെതിരെ പ്രമേയം പാസാക്കണമെന്ന് സ്റ്റാലിന്‍ ആവശ്യപ്പെട്ടു. ഇതോടെ പ്രതിപക്ഷ അംഗങ്ങള്‍ക്കിടയില്‍ നിന്ന് സി.എഎ.യ്‌ക്കെതിരെ മുദ്രാവാക്യങ്ങള്‍ മുഴങ്ങി.

No comments