Breaking News

ബിജെപി അധ്യക്ഷനെ നിശ്ചയിക്കാന്‍ കഴിയാത്തത് സവര്‍ണ അവര്‍ണ തര്‍ക്കമാണെന്ന് കെ.മുരളീധരന്‍


ബിജെപി അധ്യക്ഷനെ നിശ്ചയിക്കുന്നതില്‍ പ്രതിസന്ധിയായി നില്‍ക്കുന്നത് സവര്‍ണ അവര്‍ണ തര്‍ക്കമാണെന്ന് മുരളീധരന്‍ പരിഹസിച്ചു. സവര്‍ണ രാഷ്ട്രമെന്ന ചിന്താഗതിയാണ് ബിജെപിയെ നയിക്കുന്നത്. ശൂന്യമായി കിടക്കുന്ന ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനം ചൂണ്ടിക്കാട്ടിയായിരുന്നു കെ. മുരളീധരന്റെ ആരോപണം. ആര്‍ എസ് എസും പാര്‍ട്ടിയിലെ ഒരു വിഭാഗവും രണ്ട് ചേരിയില്‍ നിന്ന് അധ്യക്ഷ സ്ഥാനത്തിനായി വടം വലിയാണ്. ദേശീയ തലത്തിലും ബിജെപി സവര്‍ണ കാര്‍ഡ് പുറത്തിറക്കും. അപ്പോള്‍ നരേന്ദ്ര മോദി ഔട്ടാകും. പിന്നെ യോഗി ആദിത്യനാഥിനെ കൊണ്ടുവരും.
ബിജെപിയുടെ ലക്ഷ്യം ഹിന്ദു രാഷ്ട്രമല്ല, സവര്‍ണ രാഷ്ട്രമാണെന്ന് മുരളീധരന്‍ കുറ്റപ്പെടുത്തി.

No comments