Breaking News

കൊച്ചിയില്‍ ഇന്നും നാളെയും ഗതാഗത നിയന്ത്രണം

 രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെയും മുന്‍ ഉപപ്രധാന മന്ത്രി എല്‍.കെ.അഡ്വാനിയുടെയും കൊച്ചി സന്ദര്‍ശനത്തോടനുബന്ധിച്ച്‌ ഇന്നു വൈകീട്ടും നാളെ രാവിലെയും ഗതാഗത നിയന്ത്രണം. ഇന്നു വൈകീട്ട് 7 മുതല്‍ രാത്രി 9വരെ കണ്ടെയ്നര്‍ റോഡ്, ഗോശ്രീ പാലം, ഷണ്‍മുഖം റോഡ്, പാര്‍ക്ക് അവന്യൂ, ഡിഎച്ച്‌ റോഡ്, എംജി റോഡ്, വില്ലിങ്ടണ്‍ ഐലന്റ് എന്നിവിടങ്ങളില്‍ ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കും.
ഈ സമയത്ത് ചിറ്റൂര്‍, കലൂര്‍ ഭാഗത്തുനിന്നും പശ്ചിമ കൊച്ചിയിലേയ്ക്കും തൃപ്പുണ്ണിത്തുറയിലേയ്ക്കും പോകേണ്ട വാഹനങ്ങള്‍ ഷണ്‍മുഖം റോഡുവഴിയുളള യാത്ര ഒഴിവാക്കി ചിറ്റൂര്‍ റോഡും എംജി റോഡും ഉപയോഗിക്കാവുന്നതാണ്.

No comments