Breaking News

നിര്‍ഭയ കേസില്‍ പ്രതികളുടെ വധ ശിക്ഷ സ്റ്റേ ചെയ്തതിന് കാരണം കെജ്‌രിവാള്‍.., ആം ആദ്മി പാര്‍ട്ടിക്കെതിരെ ആഞ്ഞടിച്ച്‌ നിര്‍ഭയയുടെ അച്ഛൻ..

നിര്‍ഭയ കേസില്‍ പ്രതികളുടെ വധശിക്ഷ ഡല്‍ഹി പട്യാല കോടതി ഇന്ന് ഇനിയൊരു ഉത്തരവുണ്ടാകുന്നത് വരെ സ്റ്റേ ചെയ്തിരുന്നു. പ്രതികളിലൊരാളായ അക്ഷയ് സിംഗ് നല്‍കിയ ഹര്‍ജിയിലാണ് കോടതി സ്റ്റേ വിധിച്ചിരിക്കുന്നത്.. സ്‌റ്റേ വിധിച്ചിരിക്കുന്നത്. എന്നാല്‍ കേസില്‍ കോടതയില്‍ നിന്ന് തിരിച്ചടിയുണ്ടായതിന് കാരണം ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളാണെന്ന് നിര്‍ഭയയുടെ അച്ഛന്‍ ആരോപിച്ചു.

ഡല്‍ഹി തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഇക്കാര്യം ജനങ്ങള്‍ ആലോചിക്കണമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത് സ്ത്രീകളുടെ സുരക്ഷിതത്വം ഉറപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കോടതിയും സര്‍ക്കാരും കുറ്റവാളികള്‍ക്കൊപ്പമാണ് നില്‍ക്കുന്നതെന്ന് നിര്‍ഭയയുടെ അമ്മ ആശാദേവി കോടതി വിധിക്ക് പിന്നാലെ പ്രതികരിച്ചിരുന്നു ഇവര്‍ക്ക് ശിക്ഷ നല്‍കിയില്ലെങ്കില്‍ ഭരണഘടന തന്നെ കത്തിച്ചുകളയണമെന്നും നി അവര്‍ ആവശ്യപ്പെട്ടിരുന്നു..

നിര്‍ഭയ കേസ് രാഷ്ട്രീയലാഭത്തിനു വേണ്ടി ഉപയോഗിക്കുകയാണെന്നും മാതാപിതാക്കള്‍ ആരോപിച്ചിരുന്നു..

നിര്‍ഭയ കേസില്‍ നാളെ വധശിക്ഷ നടപ്പാക്കാനിരിക്കെയാണ് പ്രതികളെ തൂക്കിലേറ്റാനുള്ള വിധി പട്യാല ഹൗസ് കോടതി സ്റ്റേ ചെയ്ത് ത്തരവിറക്കിയത്. നാല് പ്രതികളുടെയും വധശിക്ഷ ഇനിയൊരു ഉത്തരവ് ഉണ്ടാവുന്നത് വരെയാണ് നീട്ടിവെച്ചിരിക്കുന്നത്

No comments