'പുതിയ മതിലും, റോഡും, മരം നടലും'; ട്രംപിന്റെ മൂന്ന് മണിക്കൂര്‍ ഗുജറാത്ത് സന്ദര്‍ശനത്തിന് ചെലവ് 100 കോടിയിലധികം
അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് ഗുജറാത്തില്‍ പൊടിക്കുന്നത് കോടികള്‍. നവീകരണവും സൗന്ദര്യവല്‍ക്കരണവുമൊക്കെയായി തിരക്കിട്ട പണികളാണ് ഇപ്പോള്‍ അഹമ്മദാബാദില്‍ നടക്കുന്നത്. ഫെബ്രുവരി 24ന് അമേരിക്കന്‍ പ്രസിഡന്റ് അഹമ്മദാബാദില്‍ എത്തുക. ട്രംപ് നഗരത്തില്‍ ചെലവിടുന്ന 3 മണിക്കൂറിനായാണ് 100 കോടിയിലധികം രൂപ ചെലവാക്കുന്നത്.
നഗര വികസനവും, പുതിയ റോഡ് നിര്‍മ്മാണവും, മതില്‍ പണിയലും, വഴിയിലെ മരം നടലും, റോഡ് ഷോയുമെല്ലാം ഉള്‍പ്പെടുന്ന കണക്കാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. ട്രംപ് സഞ്ചരിക്കുന്ന പാതയില്‍ പുതിയ റോഡ് നിര്‍മിക്കാന്‍ മാത്രം നല്ലൊരു തുക ചെലവാകും. സുരക്ഷയ്ക്കായി 12 മുതല്‍ 15 കോടി വരെയാണ് ചെലവ്.

No comments