Breaking News

കോടതിയില്‍ തുടര്‍ച്ചയായി ഹാജരായില്ല; ശ​ശി ത​രൂ​രി​ന് 5,000 രൂ​പ പി​ഴ


മാ​ന​ന​ഷ്ട​ക്കേ​സി​ല്‍ ശ​ശി ത​രൂ​ര്‍ എം​പി​ക്ക് ഡ​ല്‍​ഹി കോ​ട​തി 5,000 രൂ​പ പി​ഴ ശി​ക്ഷ വി​ധി​ച്ചു. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​കാ​ത്ത​തി​നാ​ണ് പി​ഴ വി​ധി​ച്ച​ത്. മാ​ര്‍​ച്ച്‌ നാ​ലി​ന് ത​രൂ​ര്‍ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക​ണ​മെ​ന്നും കോ​ട​തി ആ​വ​ശ്യ​പ്പെ​ട്ടു. ബി​ജെ​പി നേ​താ​വ് രാ​ജീ​വ് ബ​ബ്ബാ​ര്‍ ന​ല്‍​കി​യ മാ​ന​ന​ഷ്ട​ക്കേ​സി​ലാ​ണ് ന​ട​പ​ടി.

പ്ര​ധാ​ന​മ​ന്ത്രി​യെ ശ​ശി ത​രൂ​ര്‍ ശി​വ​ലിം​ഗ​ത്തി​ലെ തേ​ള്‍ എ​ന്ന് വി​ളി​ച്ചെ​ന്നാ​യി​രു​ന്നു കേ​സ്. മോ​ദി ശി​വ​ലിം​ഗ​ത്തി​ലെ തേ​ളാ​യ​തി​നാ​ല്‍ അ​ടി​ച്ചു കൊ​ല്ലാ​നും എ​ടു​ത്തു ക​ള​യാ​നു​മാ​വി​ല്ലെ​ന്ന് ഒ​രു ആ​ര്‍​എ​സ്‌എ​സ് നേ​താ​വ് ത​ന്നോ​ട് പ​റ​ഞ്ഞെ​ന്നാ​യി​രു​ന്നു ത​രൂ​രി​ന്‍റെ പ​രാ​മ​ര്‍​ശം.

No comments