തദ്ദേശ തിരഞ്ഞെടുപ്പില്‍ 2015 വോട്ടര്‍ പട്ടിക ഉപയോഗിക്കരുതെന്ന് ഹൈക്കോടതി, യു.ഡി.എഫിന്റെ ഹര്‍ജി അംഗീകരിച്ചു
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ നടക്കുന്ന തിരഞ്ഞെടുപ്പില്‍ 2015ലെ വോട്ടര്‍ പട്ടിക അടിസ്ഥാനമാക്കി നടത്താനുള്ള തീരുമാനം ഹൈക്കോടതി റദ്ദാക്കി. 2019 ല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പിനു തയാറാക്കിയ വോട്ടര്‍പട്ടികയില്‍ 2020 ഫെബ്രുവരി 7 വരെ ചേര്‍ത്ത പേരുകള്‍കൂടി ഉള്‍പ്പെടുത്തി വോട്ടര്‍പട്ടിക തയാറാക്കാനും അതനുസരിച്ചു തിരഞ്ഞെടുപ്പു നടത്താനും കോടതി നിര്‍ദേശിച്ചു. ഇതുമായി ബന്ധപ്പെട്ട സിംഗിള്‍ ബെഞ്ച് ഉത്തരവ് റദ്ദാക്കിയാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്.
തിരഞ്ഞെടുപ്പ് കമ്മിഷന്റെ തീരുമാനത്തിനെതിരെ യു.ഡി.എഫ് നല്‍കിയ അപ്പീലിലാണ് ഹൈക്കോടതി വിധി. തീരുമാനം പുനഃപരിശോധിക്കാന്‍ കഴിയുമോ എന്ന് കോടതി കഴിഞ്ഞ ദിവസം തിരഞ്ഞെടുപ്പ് കമ്മിഷനോട് ചോദിച്ചിരുന്നു.

No comments