24 മണിക്കൂറിനുള്ളില്‍ ആം ആദ്മിയില്‍ അഗത്വം എടുത്തത് 11ലക്ഷം പേര്‍ !
ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പിലുണ്ടായ ഉജ്വല വിജയത്തിന് പിന്നാലെ 24 മണിക്കൂറിനുള്ളില്‍ ആംആദ്മിയില്‍ അഗത്വം എടുത്തത് 11ലക്ഷം പേര്‍. രാഷ്ട്ര നിര്‍മാണ്‍ പ്രചാരണത്തിലൂടെയാണ് രാജ്യത്താകമാനം ഇത്രയും ആളുകള്‍ എ.എ.പി അംഗത്വമെടുത്തിരിക്കുന്നത്.
രാഷ്ട്ര നിര്‍മാണ്‍ എന്ന പ്രചാരണത്തിലൂടെ മിസ്ഡ് കോള്‍ വഴിയാണ് അംഗത്വം നല്‍കുന്നത്. സാമൂഹിക മാധ്യമങ്ങളിലടക്കം ആം ആദ്മി പാര്‍ട്ടി മൊബൈല്‍ നമ്ബര്‍ പ്രചരിപ്പിച്ചിരുന്നു. ഫലപ്രഖ്യാപനത്തിന് പിന്നാലെ ചൊവ്വാഴ്ചയാണ് നമ്ബര്‍ പുറത്തിറക്കിയത്.
അതേസമയം,ഹാട്രിക് വിജയം നേടി ഡല്‍ഹി പിടിച്ചെടുത്ത അരവിന്ദ് കെജ്രിവാള്‍ ഈ മാസം 16ന് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും.

No comments