വോട്ടുശതമാനം കൂടിയത് അത് കൊണ്ടാണ്..!! ഇനിയുള്ള പ്രചാരണത്തിന് ആയുധമാക്കും: പുതിയ 'കണ്ടെത്തലു'മായി ബി.ജെ.പി..!!
ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ കനത്ത പരാജയം നേരിടേണ്ടി വന്നെങ്കിലും പൗരത്വ നിയമദേഗതി നിയമം സംബന്ധിച്ച വിവാദങ്ങളും പ്രക്ഷോഭങ്ങളും ഗുണം ചെയ്തുവെന്ന അഭിപ്രായമാണ് ബി.ജെ.പിക്ക്. രാജ്യമൊട്ടാകെ നിയമനത്തിനെതിരെയുള്ള പ്രക്ഷോഭം ഇപ്പോഴും തുടരുന്ന വേളയിലും തങ്ങളുടെ വോട്ട് ബാങ്കില്‍ വിള്ളല്‍ വീണിട്ടില്ലെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ വിലയിരുത്തുന്നത്. ഡല്‍ഹിയിലെ വോട്ട് വിഹിതത്തില്‍ ആറു ശതമാനത്തിന്റെ വര്‍ദ്ധനവുണ്ടായതും ഇതിന്റെ തെളിവാണെന്ന് ബി.ജെ.പി അഭിപ്രായപ്പെടുന്നു.
അതുകൊണ്ടുതന്നെ, ഇനി വരുന്ന തെരഞ്ഞെടുപ്പുകളിലെല്ലാം പൗരത്വ നിയമം ഒരു പ്രധാന പ്രചാരണായുധമാക്കി മാറ്റാണ് ബി.ജെ.പി തീരുമാനിച്ചിരിക്കുന്നത്.
ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടി പൗരത്വ നിയമ ഭേദഗതി വിഷയം തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പ്രതികൂലമായി ഉപയോഗിച്ചില്ലെങ്കിലും മറ്റു സംസ്ഥാനങ്ങളില്‍ സ്ഥിതി വ്യത്യസ്തമായിരിക്കുമെന്നും പാര്‍ട്ടി വിലയിരുത്തുന്നുന്നുണ്ട്. അതിനാല്‍ ഇതു സംബന്ധിച്ച് ശക്തമായ പ്രചാരണവുമായ് ബി.ജെ.പി മുന്നോട്ടു പോകും.
ഇനി തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ബിഹാര്‍, കേരളം, പശ്ചിമ ബംഗാള്‍, ആസാം എന്നീ സംസ്ഥാനങ്ങളില്‍ പൗരത്വ നിയമത്തിനെതിരേയുള്ള എതിര്‍പ്പുകള്‍ നിലവില്‍ ശക്തമാണ്. ഈ വര്‍ഷവും അടുത്ത വര്‍ഷവുമായാണ് ഈ നാല് സംസ്ഥാനങ്ങളിലും തിരഞ്ഞെടുപ്പ് നടക്കുക. എന്നാല്‍ തങ്ങളുടെ നിലപാടില്‍ ഉറച്ചു നിന്നുകൊണ്ട് എതിര് പാര്‍ട്ടികളുടെ ആരോപണങ്ങളുടെ മുനയൊടിക്കാനുള്ള തന്ത്രങ്ങള്‍ മെനയുമെന്ന് ഒരു മുതിര്‍ന്ന ബി. ജെ. പി നേതാവ് അഭിപ്രായപ്പെടുന്നു.

No comments