Breaking News

അതാണ് കോണ്‍ഗ്രസിന്റെ പ്രശ്നം..!! ഒടുവില്‍ തുറന്ന് പറഞ്ഞ് കപില്‍ സിബല്‍..!!

ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനുണ്ടായ നാണംകെട്ട തോല്‍വിയില്‍ പ്രതികരിച്ച്‌ കോണ്‍ഗ്രസ് നേതാവും അഭിഭാഷകനുമായ കപില്‍ സിബല്‍. കോണ്‍ഗ്രസിന് ഉയര്‍ത്തിക്കാട്ടാന്‍ ഒരു നേതാവില്ലെന്നും അതാണ് പാര്‍ട്ടി നേരിടുന്ന പ്രശ്നമെന്നും അതിന് ഉടന്‍ പരിഹാരം കാണണമെന്നുമായിരുന്നു കപില്‍ സിബല്‍ ഒരു വാര്‍ത്താ ഏജന്‍സിയോട് പ്രതികരിച്ചത്.

ഡല്‍ഹിയിലെ ജനങ്ങള്‍ ബി.ജെ.പിയെ തോല്‍പ്പിച്ചുവെന്നും ആ തോല്‍വി അടുത്തൊന്നും അവസാനിക്കുകയില്ലെന്നും പറഞ്ഞ എന്‍.സി.പി അതികായന്‍ ശരദ് പവാറിന്റെ വാക്കുകളെ കുറിച്ചായിരുന്നു അദ്ദേഹം ഇങ്ങനെ പ്രതികരിച്ചത്. അതേസമയം, സമൂഹത്തെ വിഭജിക്കുന്ന വിഭാഗീയ രാഷ്ട്രീയമാണ് ബി.ജെ.പി മന്ത്രിമാര്‍ ഉയര്‍ത്തിക്കാട്ടുന്നതെന്നും ഇത് ജനങ്ങള്‍ പരിഗണിക്കുന്നില്ലെന്നും കപില്‍ സിബല്‍ ചൂണ്ടിക്കാട്ടി.

തിരഞ്ഞെടുപ്പിന്റെ സമയത്ത് സമൂഹത്തില്‍ വിഭജനം നടത്തിയത് കൊണ്ട് കാര്യമില്ലെന്നും അത് അമിത് ഷായും ബി.ജെ.പിയും മനസിലാക്കണമെന്നും അദ്ദേഹം വിമര്‍ശിച്ചു. ബിഹാറില്‍ ഈ വര്‍ഷം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിലും ബി.ജെ.പിക്ക് ഇതേ വിധി തന്നെ നേരിടേണ്ടി വരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ 70 നിയമസഭാ സീറ്റുകളില്‍ 62 സീറ്റിലും ആം ആദ്മി പാര്‍ട്ടിയായിരുന്നു വിജയം നേടിയത്. ബി.ജെ.പി 8 സീറ്റുകളിലൊതുങ്ങുകയും ചെയ്തു. അതേസമയം കോണ്‍ഗ്രസിന് ഡല്‍ഹിയില്‍ ഒറ്റ സീറ്റ് പോലും നേടാനായില്ല.

No comments