ഡല്‍ഹി മുഖ്യന്ത്രിയാകാന്‍ കൊള്ളാവുന്ന ഒരുത്തനും നിങ്ങളുടെ കൂട്ടത്തിലില്ലേ? ബി.ജെ.പിയെ കടന്നാക്രമിച്ച് കെജ്‌രിവാള്‍
ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലേക്ക് കടക്കുമ്ബോള്‍ ബി.ജെ.പിയെ കടന്നാക്രമിച്ച് മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി കണ്‍വീനറുമായ അരവിന്ദ് കെജ്‌രിവാള്‍. ബി.ജെ.പിയില്‍ മുഖ്യമന്ത്രിയാകാന്‍ കൊള്ളാവുന്ന ഒരുത്തനും ബി.ജെ.പിയില്‍ ഇല്ലേയെന്ന് കെജ്‌രിവാള്‍ പരിഹസിച്ചു. ബി.ജെ.പിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ വ്യാഴാഴ്ച ഉച്ചയ്ക്ക് ഒരുമണിക്ക് മുന്‍പെങ്കിലും പ്രഖ്യാപിക്കണമെന്ന് കെജ്‌രിവാള്‍ ഇന്നലെ ആവശ്യപ്പെട്ടിരുന്നു. ഇതിനു ബി.ജെ.പി വഴങ്ങാതെ വന്നതോടെയാണ് ഈ പരിഹാസം.
അനധികൃത കോളനികളുടെ വിഷയവും ഷഹീന്‍ബാഗ് റോഡിലെ തടസ്സംമാറ്റാത്തതും ഉള്‍പ്പെടെ ഒരു കൂട്ടം ആരോപണങ്ങളാണ് ബി.ജെ.പിയ്‌ക്കെതിരെ ഉന്നയിച്ചത്.

No comments