പാചകവാതക വില വര്‍ദ്ധനവിന് കാരണം ഡല്‍ഹിയിലെ തോല്‍വിയല്ല; യഥാര്‍ത്ഥ കാരണം വിശദീകരിച്ച് കേന്ദ്രമന്ത്രി
ഡല്‍ഹി തെരഞ്ഞെടുപ്പിലെ തോല്‍വിയും പാചക വാതകത്തിന്‍്റെ വിലവര്‍ധനയും തമ്മില്‍ ബന്ധമില്ലെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍. രാജ്യാന്തര വിപണിയിലെ വിലയും ഉപഭോഗവും അനുസരിച്ചാവും പാചകവാതക വിലയില്‍ മാറ്റമുണ്ടാവുകയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്ധനവില പലപ്പോഴും ഉയരുകയോ താഴുകയോ ചെയ്യാമെന്നും അതൊന്നും തന്‍്റെ നിയന്ത്രണത്തിലല്ലെന്നുമാണ് അദ്ദേഹം പറയുന്നത്.
ആഗോള വിപണിയിലെ അസംസ്‌കൃത എണ്ണവില കുറഞ്ഞതിനാല്‍ പെട്രോളിന്‍്റെയും ഡീസലിന്‍്റെയും വില കഴിഞ്ഞ 20 ദിവസത്തിനിടെ അഞ്ച് രൂപ കുറഞ്ഞുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന്‍്റെ തൊട്ടടുത്ത ദിവസമാണ് പാചകവാതക സിലിണ്ടറിന്റെ വില എണ്ണക്കമ്ബനികള്‍ 140 രൂപ വര്‍ധിപ്പിച്ചത്.

No comments