Breaking News

എന്തുകൊണ്ട് മുസ്ലിം സ്ഥാനാര്‍ഥികളില്ല..?? ഡല്‍ഹി ബിജെപി അധ്യക്ഷന്‍റെ വിചിത്രമായ മറുപടി...

ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിലെ ബിജെപി സ്ഥാനാര്‍ഥികളില്‍ മുസ്ലിംകളില്ലല്ലോ എന്ന ചോദ്യത്തിന് ജയസാധ്യതയില്ലാത്തതുകൊണ്ടെന്ന് ഡല്‍ഹി ബിജെപി അധ്യക്ഷനും എംപിയുമായ മനോജ് തിവാരി

തെ​ര​ഞ്ഞെ​ടു​പ്പ് എ​ന്നാ​ല്‍ ജ​യി​ക്കാ​നു​ള്ള​താ​ണ്. മു​സ്ലിം സ്ഥാ​നാ​ര്‍​ഥി​ക​ള്‍ തങ്ങളെ സം​ബ​ന്ധി​ച്ച്‌ വി​ജ​യ​സാ​ധ്യ​ത കു​റ​ഞ്ഞ​വ​രാ​ണ്. ഞ​ങ്ങ​ള്‍ അ​വ​ര്‍​ക്ക് പ​ല ത​വ​ണ ടി​ക്ക​റ്റ് കൊ​ടു​ത്തി​ട്ടു​ണ്ട്.
തങ്ങള്‍ക്ക് ഒ​രു മു​സ്ലിം കാ​ബി​ന​റ്റ് മ​ന്ത്രി​യു​ണ്ട്. രാ​ജ്യ​സ​ഭ വ​ഴി​യും സം​സ്ഥാ​ന​ങ്ങ​ളി​ലെ ലെ​ജി​സ്ലേ​റ്റീ​വ് കൗ​ണ്‍​സി​ല്‍ വ​ഴി​യും മു​സ്ലിം പ്ര​തി​നി​ധി​ക​ളെ കൊ​ണ്ടു​വ​രാ​ന്‍ ശ്ര​ദ്ധി​ക്കാ​റു​ണ്ട്.

ബി​ജെ​പി നേ​താ​ക്ക​ളു​ടെ പ്ര​കോ​പ​ന​പ​ര​മാ​യ പ്ര​സം​ഗ​ങ്ങ​ളെ​ക്കു​റി​ച്ച്‌ ചോ​ദി​ച്ച​പ്പോ​ള്‍ അ​വ​ര്‍​ക്കെ​തി​രേ ഇ​ല​ക്ഷ​ന്‍ ക​മ്മീ​ഷ​ന്‍ ന​ട​പ​ടി​യെ​ടു​ത്തി​ട്ടു​ണ്ട​ല്ലോ എ​ന്നാ​ണ് മ​നോ​ജ് തി​വാ​രി പ​റ​ഞ്ഞ​ത്.
എ​ന്നാ​ല്‍ ഷ​ഹീ​ന്‍ ബാ​ഗി​ല്‍ മു​ദ്രാ​വാ​ക്യ​ങ്ങ​ള്‍ വി​ളി​ച്ച്‌ സ്ഥി​തി ഗു​ര​ത​ര​മാ​ക്കു​ന്ന ശ​ശി ത​രൂ​ര്‍, മ​ണി​ശ​ങ്ക​ര്‍​അ​യ്യ​ര്‍ തു​ട​ങ്ങി​യ​വ​ര്‍​ക്കെ​തി​രേ​യും ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്ന് മ​നോ​ജ് തി​വാ​രി ആ​വ​ശ്യ​പ്പെ​ട്ടു.

ഷ​ഹീ​ന്‍ ബാ​ഗ് സ​മ​ര​ത്തി​ന് ഇ​പ്പോ​ള്‍ അ​വി​ടെ താ​മ​സി​ക്കു​ന്ന ഭൂ​രി​ഭാ​ഗം പേ​രും എ​തി​രാ​ണ്. എ​എ​പി​യും കോ​ണ്‍​ഗ്ര​സും കൂ​ടി ന​ട​ത്തു​ന്ന നാ​ട​ക​മാ​ണ​തെ​ന്ന് എ​ല്ലാ​വ​ര്‍​ക്കും മ​ന​സി​ലാ​യി തു​ട​ങ്ങി .
ഈ ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ അന്‍പതിലധികം സീ​റ്റു​ക​ള്‍ ബി​ജെ​പി നേ​ടു​മെന്നും പ്രവചിക്കപ്പെടുന്നുണ്ട്.

No comments