Breaking News

പ്ര​തി​ഷേ​ധ​ങ്ങ​ള്‍ ഫ​ലം​ കാണുന്നു..!! രാ​ജ്യ​ വ്യാപകമായി എ​ന്‍​ആ​ര്‍​സി ന​ട​പ്പാ​ക്കാ​ന്‍ പ​ദ്ധ​തി​യി​ല്ലെ​ന്ന് കേ​ന്ദ്രം..!! രേഖാമൂലം..

രാ​ജ്യ​വ്യാ​പ​ക​മാ​യി ദേ​ശീ​യ പൗ​ര​ത്വ ര​ജി​സ്റ്റ​ര്‍ (എ​ന്‍​ആ​ര്‍​സി) ന​ട​പ്പാ​ക്കാ​ന്‍ പ​ദ്ധ​തി​യി​ല്ലെ​ന്ന് കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍.
പാ​ര്‍​ല​മെ​ന്‍റി​ല്‍ രേ​ഖാ​മൂ​ലം ന​ല്‍​കി​യ മ​റു​പ​ടി​യി​ലാ​ണ് കേ​ന്ദ്ര ആ​ഭ്യ​ന്ത​ര സ​ഹ​മ​ന്ത്രി നി​ത്യാ​ന​ന്ദ റാ​യ് ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്.

രാ​ജ്യ​വ്യാ​പ​ക​മാ​യി പൗ​ര​ന്‍​മാ​രു​ടെ ര​ജി​സ്റ്റ​ര്‍ ത​യാ​റാ​ക്കാ​ന്‍ സ​ര്‍​ക്കാ​ര്‍ ഇ​തു​വ​രെ തീ​രു​മാ​നം എ​ടു​ത്തി​ട്ടി​ല്ല.
എ​ന്‍​ആ​ര്‍​സി ന​ട​പ്പാ​ക്കു​ന്ന​തി​നെ​ക്കു​റി​ച്ചും അ​ത് ജ​ന​ങ്ങ​ള്‍​ക്ക് എ​ങ്ങ​നെ അ​ധി​ക ബാ​ധ്യ​ത​യാ​കു​മെ​ന്ന​തി​നെ​ക്കു​റി​ച്ചു​മു​ള്ള ചോ​ദ്യ​ങ്ങ​ള്‍ ഇ​പ്പോ​ള്‍ ഉ​യ​രു​ന്നി​ല്ലെ​ന്നും ആ​ഭ്യ​ന്ത​ര​മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി.

ക​ഴി​ഞ്ഞ ര​ണ്ടു മാ​സ​മാ​യി സി​എ​എ, എ​ന്‍​ആ​ര്‍​സി എ​ന്നി​വ​യ്ക്കെ​തി​രേ ന​ട​ക്കു​ന്ന ശ​ക്ത​മാ​യ പ്ര​തി​ഷേ​ധം ത​ണു​പ്പി​ക്കാ​നാ​ണ് സ​ര്‍​ക്കാ​ര്‍ ഇ​പ്പോ​ഴ​ത്തെ നീ​ക്ക​ത്തി​ലൂ​ടെ ശ്ര​മി​ക്കു​ന്ന​ത്.
ഡി​സം​ബ​റി​ലാ​ണ് സി​എ​എ പാ​ര്‍​ല​മെ​ന്‍റി​ല്‍ പാ​സാ​ക്കി​യ​ത്. എ​ന്നാ​ല്‍ പ്ര​തി​ഷേ​ധ​ങ്ങ​ളെ തു​ട​ര്‍​ന്ന് ഇ​തി​ന്‍റെ ക​ര​ടു നി​യ​മ​ങ്ങ​ള്‍ പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല.

No comments