Breaking News

രാജീവ് ഗാന്ധിയല്ല...!! രാജീവ് ഫിറോസ് ഖാന്‍, പാര്‍ലമെന്റില്‍ വിവാദ പ്രസ്താവനയുമായി ബിജെപി എംപി..!!

ബിജെപി എംപി പര്‍വേശ് വര്‍മയുടെ വിവാദ പ്രസ്താവനകള്‍ അവസാനിക്കുന്നില്ല. കഴിഞ്ഞ ദിവസം അരവിന്ദ് കെജ്‌രിവാളിനെ തീവ്രവാദിയെന്ന വിശേഷിപ്പിച്ച വര്‍മ, പാര്‍ലമെന്റില്‍ രാജീവ് ഗാന്ധിയെ രാജീവ് ഫിറോസ് ഖാന്‍ എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്. ഇത് വലിയ വിവാദങ്ങള്‍ക്കാണ് തുടക്കമിട്ടത്. ഇന്ദിരാ ഗാന്ധി ഒരു മുസ്ലീമിനെയാണ് വിവാഹം ചെയ്തത്. അതുകൊണ്ട് ഗാന്ധി കുടുംബം മുസ്ലീങ്ങളാണ്. എന്നാല്‍ അവര്‍ മതത്തെ മറച്ചുവെക്കുകയാണെന്നും പര്‍വേശ് വര്‍മ പറഞ്ഞു.

അതേസമയം പര്‍വേശ് വര്‍മ സംസാരിക്കാന്‍ തുടങ്ങിയപ്പോള്‍ തന്നെ കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ അംഗങ്ങള്‍ ലോക്‌സഭയില്‍ നിന്ന് ഇറങ്ങി പോയി. ജയ് ശ്രീറാം വിളികളോടെയാണ് വര്‍മ സംസാരം ആരംഭിച്ചത്. ജയ് ശ്രീറാം വിളി ജനങ്ങളുടെ പാപങ്ങള്‍ കഴുകി കളയുമെന്നും പര്‍വേശ് വര്‍മ പറഞ്ഞു. 

No comments