കൊറോണയെ സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചു; നിരീക്ഷണം 28 ദിവസം
കൊറോണ വൈറസ് ബാധ ഒരു സംസ്ഥാന ദുരന്തം ആയി പ്രഖ്യാപിച്ചു. ആരെയും ഭയപ്പെടുത്താനല്ല, ഒരു പുതിയ വൈറസാണ്. ശ്രദ്ധിച്ചില്ലെങ്കില്‍ ബുദ്ധിമുട്ടാകുമെന്നതിനാലാണ് ഇങ്ങനെ പ്രഖ്യാപനം നടത്തുന്നതെന്ന് ആരോഗ്യമന്ത്രി കെ. കെ. ശൈലജ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. രോഗത്തെ നേരിടാന്‍ സാധിക്കുമെന്ന പൂര്‍ണ്ണ ആത്മവിശ്വാസം നമുക്കുണ്ട്. എന്നാല്‍ അത് വളരെ ലളിതമായിട്ട് ഒരു മനോഭാവത്തിലേക്ക് നയിക്കരുതെന്ന ലക്ഷ്യം വെച്ചു കൊണ്ടാണ് സംസ്ഥാന ദുരന്തമായി പ്രഖ്യാപിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
കേരളത്തില്‍ ഇതുവരെ മൂന്ന് പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചിട്ടുള്ളത്. ചൈനയിലെ വുഹാനില്‍ നിന്നെത്തിയവര്‍ക്കാണ് രോഗബാധയുണ്ടായിട്ടുള്ളത്.

No comments