യുഎഇയില്‍ ശക്തമായ കാറ്റിനു സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്
യുഎഇയില്‍ ഇന്നു ശക്തമായ കാറ്റിനു സാധ്യത. തണുപ്പു കൂടും. താപനില 8 ഡിഗ്രി സെല്‍ഷ്യസ് വരെ താഴാനിടയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷകര്‍ അറിയിച്ചു. മഴയ്ക്കു സാധ്യതയില്ല. അടുത്തമാസം അവസാനത്തോടെ തണുപ്പു കുറഞ്ഞു തുടങ്ങും. അതേസമയം, ചിലയിടങ്ങളില്‍ ഇന്നലെ നേരിയതോതില്‍ മഴപെയ്തു.
രാത്രിയില്‍ നല്ല തണുപ്പ് അനുഭവപ്പെട്ടു. ക്രീക്കിലും പാര്‍ക്കുകളിലും തിരക്കു കുറവായിരുന്നു. പൊതുവെ മൂടിക്കെട്ടിയ കാലാവസ്ഥയാണ്. ഒമാനിലും തണുത്തകാലാവസ്ഥയാണ്. സൈഖ് മേഖലയില്‍ താപനില 4 ഡിഗ്രി സെല്‍ഷ്യസ് വരെയായി. ദഹീറ, ബുറൈമി, തെക്കന്‍ ഷര്‍ഖിയ, അല്‍ വുസ്ത ഗവര്‍ണറേറ്റുകളില്‍ മൂടല്‍മഞ്ഞിനു സാധ്യതയുണ്ടെന്നു കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.

No comments