Breaking News

'ഈ ലോകത്ത് ജനിക്കാന്‍ പാടില്ലായിരുന്നു'..!! ജാതി വിവേചനം.., സിപിഎം പഞ്ചായത്തംഗം രാജിവച്ചു..

ജാതി പറഞ്ഞ് അധിക്ഷേപിച്ചതിന് വാര്‍ഡ് മെമ്ബര്‍ രാജിവെച്ചു. കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് സിപിഎം മെമ്ബറായ കെ എസ് അരുണ്‍ കുമാര്‍ ആണ് രാജികത്ത് നല്‍കിയത്. കൂടെ ഉള്ള വാര്‍ഡ് മെമ്ബര്‍ ജാതീയമായി അധിക്ഷേപിച്ചതിലും ഇതില്‍ പാര്‍ട്ടിയുടെ ഭാഗത്ത് നിന്നും ഒരു നടപടിയും ഉണ്ടാകത്തതില്‍ പ്രതിഷേധിച്ചാണ് മെമ്ബര്‍ സ്ഥാനം രാജിവെച്ചത്.

മാനസികമായി ഉള്‍ക്കൊള്ളാന്‍ പറ്റാത്തതിലാണ് രാജിവെക്കുന്നതെന്ന് അരുണ്‍ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. സഹ മെമ്ബര്‍ ജാതിപരമായി അധിക്ഷേപിച്ചതായും ഇക്കാര്യത്തില്‍ സ്വന്തം പാര്‍ട്ടിയുടെ നേതാവ് പോലും തള്ളി പറഞ്ഞതായും അദ്ദേഹം പറയുന്നു.

പോസ്റ്റിന്റെ പുര്‍ണരൂപം :

വോട്ടര്‍മാര്‍ ക്ഷമിക്കണം

മാനസികമായി ഉള്‍ക്കൊണ്ട് പോകാന്‍ കഴിയാത്തത് കൊണ്ടാണ്...

സഹ മെമ്ബര്‍ ജാതി പരമായി അധിക്ഷേപിച്ചതിന്റെയും സ്വന്തം പാര്‍ട്ടിയുടെ നേതാവ് മേല്‍വിഷയത്തില്‍ തള്ളി പറഞ്ഞതിന്റെയും ഭാഗമായി ഞാന്‍ മെമ്ബര്‍ സ്ഥാനത്തു നിന്നും രാജി വെക്കുകയാണ് എന്ന് അറിയിച്ചു ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് കത്ത് നല്‍കി...

മാനസികമായി ഉള്‍ക്കൊണ്ട് പോകാന്‍ കഴിയാത്തതു കൊണ്ടാണ്... ദയവു ചെയ്തു ക്ഷമിക്കണം

'ഈ ലോകത്ത് ഞാന്‍ ജനിക്കാന്‍ പോലും പാടില്ലായിരുന്നു '

No comments