വോട്ട് ബാങ്കായ പട്ടേല്‍ സമുദായത്തില്‍ നിന്ന് ബി.ജെ.പിക്കെതിരെ വാളോങ്ങി കോണ്‍ഗ്രസിലേക്ക് ചേക്കേറി.., ഹർധിക് പട്ടേലിന്റെ തിരോധാനത്തിന് പിന്നിലാര്..??
പട്ടീദാര്‍ സമുദായ നേതാവായ ഹര്‍ദിക് പട്ടേലിനെ കാണാനില്ലെന്ന പരാതിയുമായി ഭാര്യ കിന്ജല്‍ പട്ടേല്‍ രംഗത്ത്.
കഴിഞ്ഞ ഇരുപതു ദിവസമായി ഹര്‍ദിക് പട്ടേലിനെ കാണാനില്ലെന്നും അദ്ദേഹം എവിടെയാണെന്നതിനെ കുറിച്ച് ഒരു വിവരവും തങ്ങള്‍ക്കില്ലയെന്നുമാണ് പട്ടേലിന്‍റെ ഭാര്യ സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്തിട്ടുള്ള വീഡിയോയില്‍ പറഞ്ഞിരിക്കുന്നത്.
പട്ടേല്‍ സമരത്തിന്‍റെ പേരിലുള്ള കേസുകള്‍ ചുമത്തി ഹര്‍ദിക് പട്ടേലിനെ സര്‍ക്കാര്‍ വേട്ടയാടുകയാണെന്നും അദ്ദേഹത്തിന്‍റെ അഭാവത്തില്‍ ഞങ്ങള്‍ അങ്ങേയറ്റം അസ്വസ്ഥരാണെന്നും ഇത്തരത്തിലൊരു നിലപാട് എന്തിനാണ് അദ്ദേഹത്തോട് ഭരണകൂടം സ്വീകരിക്കുന്നതെന്ന് ആളുകള്‍ ചിന്തിക്കണമെന്നും കിന്ജല്‍ പട്ടേല്‍ വീഡിയോയിലൂടെ പറഞ്ഞിട്ടുണ്ട്.
മാത്രമല്ല നേരത്തെ പട്ടേലിന്‍റെ കൂടെ സമരത്തിനുണ്ടായിരുന്ന മറ്റു നേതാക്കള്‍ ഇപ്പോള്‍ ബിജെപിയില്‍ ചേര്‍ന്നിരിക്കുന്നതുകൊണ്ട് അവരുടെ പേരില്‍ ഇപ്പോള്‍ കേസില്ലയെന്നും പട്ടേലിന്‍റെ ഭാര്യ ആരോപിക്കുന്നുണ്ട്.
ഇതിനിടയില്‍ ഫെബ്രുവരി 11 ന് ഡല്‍ഹി തിരഞ്ഞെടുപ്പ് വിജയിച്ചതില്‍ അരവിന്ദ് കെജരിവാളിന് ആശംസകളറിയിച്ച് ഹര്‍ദിക് പട്ടേല്‍ ട്വീറ്റ് ചെയ്തിരുന്നു. മാത്രമല്ല ഗുജറാത്തിലെ തദ്ദേശ തിരഞ്ഞെടുപ്പിന് മുന്നോടിയായി തന്നെ ജയിലിലാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നുണ്ടെന്ന്‍ ഹര്‍ദിക് പട്ടേല്‍ ആരോപിച്ചിരുന്നു.

No comments