Breaking News

എന്താ കോടതി അടച്ചുപൂട്ടണോ? ഞങ്ങള്‍ക്ക് ഒരു വിലയുമില്ലേ? ക്ഷോഭിച്ച്‌ സുപ്രീം കോടതി, കേന്ദ്രത്തിന് രൂക്ഷ വിമര്‍ശനം

കേന്ദ്ര സര്‍ക്കാറിന് നല്‍കാനുള്ള പിഴത്തുക അടക്കാത്തതില്‍ വോഡാഫോണ്‍-ഐഡിയ, ഭാരതി എയര്‍ടെല്‍ അടക്കമുള്ള ടെലികോം കമ്ബനികള്‍ക്കെതിരെ രൂക്ഷ വിമര്‍ശനം നടത്തി സുപ്രീം കോടതി. കോടതിയില്‍ അടുത്ത വാദം കേള്‍ക്കുന്നതിന് മുമ്ബ് പിഴത്തുക അടച്ചു തീര്‍ക്കണമെന്ന് ജസ്റ്റിസ് അരുണ്‍ മിശ്ര ഉത്തരവിട്ടു. മാത്രമല്ല, ഇക്കാര്യത്തില്‍ വീഴ്ച വരുത്തിയ ടെലികോം കമ്ബനി മേധാവികളോട് വിശദീകരണം നല്‍കാനും സുപ്രീം കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. കോടതിയലക്ഷ്യ നടപടി സ്വീകരിക്കാതിരിക്കാന്‍ വേണ്ടിയാണ് കോടതി ഇത് സംബന്ധിച്ച്‌ ഇവര്‍ക്ക് നോട്ടീസ് അയച്ചത്.
ലഭിക്കാനുള്ള പിഴത്തുക പിരിച്ചെടുക്കാത്തത് ഉദ്യോഗസ്ഥ വീഴ്ചയാണെന്നും ഇക്കാര്യം സംബന്ധിച്ച്‌ എന്ത് നടപടിയാണ് സ്വീകരിച്ചതെന്ന് കേന്ദ്ര സര്‍ക്കാറിനോട് സുപ്രീംകോടതി ചോദിച്ചു.

ഈ നാട്ടില്‍ ഒരു നിയമവും നിലനില്‍ക്കുന്നില്ലേ എന്നും എന്ത് അസംബന്ധമാണ് ഇവിടെ നടക്കുന്നതെന്നും സുപ്രീംകോടതി അടച്ചു പൂട്ടണമോ എന്നും കേന്ദ്രത്തെ രൂക്ഷമായി വിമര്‍ശിച്ചുകൊണ്ട് ജസ്റ്റിസ് അരുണ്‍ മിശ്ര ചോദിച്ചു. ഇവിടെ നടക്കുന്നത് പണാധിപത്യമല്ലാതെ മറ്റെന്താണെന്നും കോടതി കേന്ദ്രത്തോട് ആരാഞ്ഞു. ഉത്തരവ് നടപ്പാക്കാത്ത ഉദ്യോഗസ്ഥനെ വിളിച്ചു വരുത്തേണ്ടിവരും. കുറ്റക്കാര്‍ക്കെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കേണ്ടി വരും. ജസ്റ്റിസ് അരുണ്‍ മിശ്ര വ്യക്തമാക്കി.

No comments