ഇന്ത്യ കൊവിഡ് 19ന്റെ രണ്ടാം ഘട്ടത്തില്‍; സാമൂഹിക വ്യാപനമുണ്ടാകില്ലെന്ന് പ്രതീക്ഷ: ഐ സി എം ആര്‍
കൊവിഡ് 19ന്റെ രണ്ടാം ഘട്ടത്തിലാണ് ഇന്ത്യ ഇപ്പോഴുള്ളതെന്ന് ഇന്ത്യന്‍ മെഡിക്കല്‍ റിസര്‍ച്ച് കൗണ്‍സില്‍ ഡയറക്ടര്‍ ജനറല്‍ (ഐ സി എം ആര്‍) ബല്‍റാം ഭാര്‍ഗവ. വളരെ നിര്‍ണായകമായ ഒരു ഘട്ടമാണിത്. നാലു ഘട്ടങ്ങളാണ് കൊവിഡ് 19നുള്ളത്. സാമൂഹിക വ്യാപനം നടക്കുന്ന മൂന്നാം ഘട്ടത്തിലേക്കു നമ്മള്‍ പോകില്ലെന്നാണ് കരുതുന്നത്. അന്താരാഷ്ട്ര അതിര്‍ത്തികള്‍ അടച്ചിടുന്ന നടപടി എത്ര ശക്തമായി മുന്നോട്ടു കൊണ്ടുപോകുന്നു എന്നതിനെ ആശ്രയിച്ചിരിക്കും അത്. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ മുന്‍കൂര്‍ നടപടികള്‍ കൈക്കൊണ്ടു കഴിഞ്ഞിട്ടുണ്ട്. എന്നാല്‍, സാമൂഹിക വ്യാപനം നടക്കില്ലെന്ന് ഇപ്പോള്‍ ഉറപ്പിച്ചു പറയാനാകില്ലെന്നും ന്യൂഡല്‍ഹിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കവെ ഭാര്‍ഗവ പറഞ്ഞു.

No comments