ആശ്വാസ വാര്‍ത്ത; കൊവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ച കണ്ണൂര്‍ സ്വദേശിയുടെ രണ്ടാമത്തെ പരിശോധന ഫലം നെഗറ്റീവ്
കൊവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ച കണ്ണൂര്‍ പെരിങ്ങോം സ്വദേശിയുടെ രണ്ടാമത്തെ സ്രവ പരിശോധന ഫലം നെഗറ്റീവ്. ഇനി ഒരു സ്രവ പരിശോധനാ ഫലം കൂടി ലഭിക്കാനുണ്ട്. അത് കൂടി നെഗറ്റീവാണെങ്കില്‍ ഇദ്ദേഹം കേരളത്തില്‍ രോഗമുക്തി നേടുന്ന നാലാമത്തെയാളാകും. ഇദ്ദേഹത്തിന്റെ ഭാര്യക്കും അമ്മയ്ക്കും രോഗമില്ലെന്ന് നേരത്തെ സ്ഥിരീകരിച്ചിരുന്നു.
പരിയാരം മെഡിക്കല്‍ കോളേജിലാണ് ഇദ്ദേഹം ചികിത്സയില്‍ കഴിയുന്നത്. ഇദ്ദേഹവുമായി ഏറ്റവും അടുത്ത് ഇടപഴകിയത് ഭാര്യയും അമ്മയുമാണ്. അതേസമയം ഇദ്ദേഹത്തിന്റെ മകന്റെ പരിശോധനാ ഫലം നാളെ വരും.

No comments