Breaking News

സ്‌കൂളുകളും കോളജുകളും പ്രൊഫഷണല്‍ കോളജുകളും ഈ മാസം മുഴുവന്‍ അടച്ചിടും; സിബിഎസ്‌ഇ ഐസിഎസ്‌ഇ സ്‌കൂളുകള്‍ക്കും അവധി ബാധകം

കൊറോണ വൈറസ് കൂടുതല്‍ ആളുകളിലേയ്ക്ക് പടര്‍ന്നുകൊണ്ടിരിക്കുന്ന പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ സ്ഥിതി നിയന്ത്രിക്കാന്‍ കൂടുതല്‍ നടപടികളുമായി സര്‍ക്കാര്‍ രംഗത്ത്. സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളും കോളജുകളും പ്രൊഫഷണല്‍ കോളജുകളും ഈ മാസം മുഴുവന്‍ അടച്ചിടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. സിബിഎസ്‌ഇ ഐസിഎസ്‌ഇ സ്‌കൂളുകള്‍ക്കും ഈ അവധി ബാധകമായിരിക്കും. അതേസമയം, എസ്.എസ്.എല്‍.സി പ്ലസ് ടു പരീക്ഷകള്‍ മാറ്റമില്ലാതെ നടക്കും.
ഏഴാം ക്ലാസുകള്‍ വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷ പൂര്‍ണ്ണമായും ഒഴിവാക്കിയിട്ടുണ്ട്. അതേസമയം, എട്ട്, ഒന്‍പത് ക്ലാസുകളിലെ കുട്ടികള്‍ക്കുള്ള പരീക്ഷ എസ്.എസ്.എല്‍.സി-പ്ലസ് ടു പരീക്ഷകള്‍ നടത്തിയ ജാഗ്രതയോടെ ഈ മാസത്തിന് ശേഷം നടത്തപ്പെടും.

No comments