കൂട്ട സാനിറ്റൈസേഷന്‍ നിര്‍ദേശിച്ചിട്ടില്ലെന്ന് ആരോഗ്യ മന്ത്രാലയം; കുടിയേറ്റ തൊഴിലാളികളെ കൂട്ടമായി സാനിറ്റൈസര്‍ സ്പ്രേ ചെയ്ത നടപടിയില്‍ പ്രതിഷേധം
കുടിയേറ്റ തൊഴിലാളികളെ കൂട്ടമായി സാനിറ്റയ്സ് ചെയ്‍ത നടപടി തെറ്റെന്ന് ആരോഗ്യമന്ത്രാലയം. ഉത്തര്‍പ്രദേശിലെ ബറേലിയില്‍ ആണ് കൂട്ട സാനിറ്റൈസേഷന്‍ നടന്നത്. ഇത്തരത്തില്‍ ആളുകളെ സാനിറ്റൈസേഷന്‍ നടത്താന്‍ നിര്‍ദ്ദേശിച്ചിട്ടില്ലെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. തൊഴിലാളികളെ സാനിറ്റൈസ് ചെയ്‍ത നടപടി വിവാദമായതിനെ തുടര്‍ന്നാണ് ആരോഗ്യമന്ത്രാലയത്തിന്‍റെ പ്രതികരണം. വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് മടങ്ങിയെത്തിയവരെ ഗ്രാമത്തിലേക്ക് കടക്കുന്നതിന് മുമ്ബ് കൂട്ടമായി ഇരുത്തിയാണ് ആരോഗ്യപ്രവര്‍ത്തകര്‍ സാനിറ്റൈസ് ചെയ്തത്. നടപടി വെളിവാ വിവാദങ്ങള്‍ക്ക് വഴിതെളിച്ചിരുന്നു.
സ്ത്രീകളും കുട്ടികളും അടങ്ങുന്ന സംഘങ്ങളെയാണ് ഇത്തരത്തില്‍ പൊതുനിരത്തിലിരുത്തി സാനിറ്റൈസ് ചെയ്‍തത്.

No comments