Breaking News

ഒമാന്‍ നാളെ മുതല്‍ പട്ടാളത്തിന്റെ നിയന്ത്രണത്തില്‍, അറിഞ്ഞിരിക്കണം പുതിയ മാറ്റങ്ങള്‍

 കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി ഏപ്രില്‍ ഒന്ന് മുതല്‍ ഒമാനില്‍ കര്‍ശന നിയന്ത്രണം. പട്ടാളവും മറ്റ് സുരക്ഷാ വിഭാഗങ്ങളും രാജ്യത്ത് കൂടുതല്‍ നിയന്ത്രണങ്ങള്‍ക്ക് നേതൃത്വം നല്‍കും. ഇതിനെ തുടര്‍ന്ന് സ്വദേശി പൗരന്മാരും, രാജ്യത്ത് സ്ഥിരതാമസക്കാരുമായ വിദേശികളും സുരക്ഷാ വിഭാഗങ്ങളുടെ മാര്‍ഗ നിര്‍ദേശങ്ങള്‍ പാലിക്കണമെന്ന് ഒമാന്‍ സുപ്രിം കമ്മിറ്റി ആവശ്യപ്പെട്ടു.
പ്രധാനപ്പെട്ട നിര്‍ദേശങ്ങള്‍ ഇങ്ങനെ-
1. രാജ്യത്തെ സര്‍ക്കാര്‍ ജീവനക്കാരുടെ എണ്ണം കുറയ്‌ക്കുക. അവശ്യ ജീവനക്കാര്‍ മാത്രം ഹാജരായാല്‍ മതിയാകും.
2. ഓഫീസ് പ്രവര്‍ത്തനങ്ങള്‍ വകുപ്പ് തലവന്മാര്‍ ഉറപ്പാക്കണം. വൈറസ് ബാധ പടരാതിരിക്കാന്‍ ആവശ്യമായ എല്ലാ മുന്‍കരുതലുകളും സ്വീകരിച്ചിരിക്കണം.

No comments