Breaking News

ചവറ എംഎല്‍എ എന്‍ വിജയന്‍ പിള്ള അന്തരിച്ചു

ചവറ എംഎല്‍എ എന്‍ വിജയന്‍ പിള്ള (65) അന്തരിച്ചു.കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ ഇരിക്കെ പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് വിജയന്‍ പിള്ളയുടെ മരണം.അസുഖത്തെ തുടര്‍ന്ന് ദീര്‍ഘ നാളായി ചികിത്സയിലായിരുന്നു. ആര്‍എസ്പിയിലൂടെയാണ് വിജയന്‍ പിള്ള രാഷ്ട്രീയ പ്രവര്‍ത്തനം ആരംഭിച്ചത്.
ചവറയില്‍ എല്‍ഡിഎഫ് ടിക്കറ്റില്‍ മത്സരിച്ച വിജയന്‍ പിള്ള ആര്‍എസ്പി നേതാവ് ഷിബു ബേബിജോണിനെയാണ് പരാജയപെടുത്തിയത്.ആര്‍എസ്പി വിട്ട് സിഎംപി യിലെത്തിയ വിജയന്‍ പിള്ള എല്‍ഡിഎഫിലെത്തുകയായിരുന്നു.കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍ ഡി എഫ് സ്വതന്ത്രനായാണ് മത്സരിച്ചത് .പിന്നീട് സിഎംപി സിപിഎം ല്‍ ലയിച്ചപ്പോള്‍ വിജയന്‍ പിള്ള സിപിഎമ്മിന്‍റെ പാര്‍ലമെന്ററി പാര്‍ട്ടിയംഗമായി.1979 മുതല്‍ 2000 വരെ ചവറ പഞ്ചായത്ത് മെമ്ബര്‍ ആയിരുന്നു.

No comments