"ആ അന്താരാഷ്‌ട്ര വിപണിയില്‍ ഇന്ധവില കുറഞ്ഞു, ആ വിലയാണ് ഇവിടെ കൂട്ടുന്നത്": വിചിത്രവാദവുമായി വി മുരളീധരന്‍
കേന്ദ്രസര്‍ക്കാര്‍ ഇന്ധനവില വര്‍ധിപ്പിച്ചതിനെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് മുന്നില്‍ ഉരുണ്ടുകളിച്ച് കേന്ദ്രമന്ത്രി വി മുരളീധരന്‍. അന്താരാഷ്ട്ര വലപണിയില്‍ ക്രൂഡ് ഓയില്‍വില വലിയ രീതിയില്‍ കുറഞ്ഞിരിക്കുമ്ബോള്‍ ഇന്ത്യയില്‍ കൂട്ടിയതിനെക്കുറിച്ചായിരുന്നു മാധ്യമങ്ങളുടെ ചോദ്യം. എന്നാല്‍ പരസ്പരവിരുദ്ധമായ കാര്യങ്ങള്‍ പറഞ്ഞ മുരളീധരന്റെ മറുപടി ആര്‍ക്കും മനസ്സിലായില്ല.
"പെട്രോളിന്റെ വില കുറഞ്ഞിരിക്കുകയാണ്, അതിന്റെ ഒരംശമാണ് കൂട്ടിയത്. ഇതില്‍ ലോജിക് ഒന്നുമില്ല, അന്താരാഷ്ട്ര വിപണിയില്‍ കുറയുമ്ബോള്‍ അവിടെ കുറഞ്ഞതിന്റെ കുറച്ച് ഇവിടെ കൂട്ടിയിട്ടുണ്ട്. കൂട്ടിയെങ്കിലും വില കുറയുകയാണ് ചെയ്യുന്നത്.

No comments