Breaking News

രാജ്യസഭാ സീറ്റിനല്ല, നൊബേല്‍ സമ്മാനത്തിന് പോലും അര്‍ഹനാണ് രഞ്ജന്‍ ഗൊഗോയി: എ പി അബ്ദുള്ളക്കുട്ടി

മുന്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയെ രാജ്യസഭയിലേക്ക് നോമിനേറ്റഡ് ചെയതിന് അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി ആളുകളാണ് ഇതിനോടകം തന്നെ രംഗത്ത് വന്നത്. രഞ്ജന്‍ ഗൊഗോയിയയുടെ രാജ്യസഭാ പ്രവേശനത്തില്‍ പ്രതിപക്ഷ പാര്‍ട്ടികളെല്ലാം തന്നെ രൂക്ഷമായ വിമര്‍ശനമാണ് നടത്തുന്നത്. വിരമിച്ച ശേഷം പദവികള്‍ നല്‍കുന്നത് ജുഡീഷ്യറിയുടെ സ്വതന്ത്ര പ്രവര്‍ത്തനത്തെ ബാധിക്കുമെന്ന ഗൊഗോയുടെ തന്നെ മുന്‍ പ്രസ്താവന ഉപയോഗിച്ചായിരുന്നു വിമര്‍ശനങ്ങളിലേറെയും.
കേന്ദ്ര സര്‍ക്കാരിനെ രക്ഷിച്ചെടുക്കാന്‍ ശ്രമിച്ചതിന്റെയും അതിന്റെ അരിക് ചേര്‍ന്ന് നിന്ന് ഭരണകൂടത്തോട് സന്ധി ചേര്‍ന്നതിന്റെയും പേരിലായിരിക്കും ഗൊഗോയി അറിയപ്പെടുക എന്നയാരുന്നു കോണ്‍ഗ്രസ് നേതാവായ കപില്‍ സിബല്‍ വിമര്‍ശിച്ചത്.

No comments