പാലാരിവട്ടം മേല്‍പ്പാലം അഴിമതി ; അറസ്റ്റിനെ ഭയക്കുന്നില്ലെന്ന് ഇബ്രാഹിംകുഞ്ഞ്
പാലാരിവട്ടം മേല്‍പ്പാലം അഴിമതി കേസില്‍ അറസ്റ്റിനെ ഭയക്കുന്നില്ലെന്നും മുന്‍കൂര്‍ ജാമ്യം തനിക്ക് വേണ്ടെന്നും മുന്‍ പൊതുമരാമത്ത് മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞ്.
'ഇതുവരെ നടന്ന അന്വേഷണങ്ങളോട് സഹകരിച്ചിട്ടുണ്ട്. ഇനിയും അന്വേഷണത്തോടും കോടതി നടപടികളോടും സഹകരിച്ചും പിന്തുണ നല്‍കിയും മുന്നോട്ടു പോകും . തന്നെ പ്രതി ചേര്‍ത്തത് രാഷ്ട്രീയ തീരുമാന പ്രകാരമാണ്. എറണാകുളത്തെ സിപിഎം നേതാക്കള്‍ പ്രകടനങ്ങളും ധര്‍ണകളുമുള്‍പ്പെടെ നടത്തിയതിന്റെ അടിസ്ഥാനത്തില്‍ വിജിലന്‍സിനെ ദുരുപയോഗപ്പെടുത്തി തന്നെ പ്രതി ചേര്‍ക്കുകയായിരുന്നു' എന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു .
'കേസുമായി ബന്ധപ്പെട്ട് തന്റെ വസതിയില്‍ വിജിലന്‍സ് റെയ്ഡ് നടന്നത് സ്വാഭാവിക നടപടി മാത്രമാണെന്നും കൂടുതല്‍ പ്രതികരണത്തിനില്ലെന്നും' ഇബ്രാഹിംകുഞ്ഞ് വ്യക്തമാക്കി .

No comments