Breaking News

മധ്യപ്രദേശില്‍ വിശ്വാസവോട്ട് ഉടന്‍ വേണം; ബി.ജെ.പി എം.എല്‍.എമാര്‍ ഗവര്‍ണറെ കണ്ടു


കോവിഡ് പശ്ചാത്തലത്തില്‍ വിശ്വാസ വോട്ടെടുപ്പ് നടത്താതെ നിയമസഭ പിരിഞ്ഞ മധ്യപ്രദേശില്‍ ബി.ജെ.പി എം.എല്‍.എമാര്‍ രാജ്ഭവനിലെത്തി ഗവര്‍ണറെ കണ്ടു. മുന്‍ മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍റെ നേതൃത്വത്തിലാണ് ഗവര്‍ണര്‍ ലാല്‍ജി ടണ്ഡനെ കണ്ട് ഉടന്‍ വിശ്വാസവോട്ടെടുപ്പ് നടത്താന്‍ നടപടി വേണമെന്ന് അഭ്യര്‍ഥിച്ചത്.

ഉചിതമായ നടപടിയെടുക്കുമെന്നും തങ്ങള്‍ക്കുള്ള അവകാശത്തെ ലംഘിക്കാന്‍ ആര്‍ക്കും കഴിയില്ലെന്നും ഗവര്‍ണര്‍ ഉറപ്പുനല്‍കിയതായി ബി.ജെ.പി നേതൃത്വം പറഞ്ഞു.

കോണ്‍ഗ്രസ് സര്‍ക്കാറിന് ഭൂരിപക്ഷം നഷ്ടമായതായി ശിവരാജ് സിങ് ചൗഹാന്‍ പറഞ്ഞു. കോണ്‍ഗ്രസിന് 92ഉം ബി.ജെ.പിക്ക് 106ഉം എം.എല്‍.എമാരാണ് ഇപ്പോള്‍ ഉള്ളത്.

No comments