ഇതാണ് നമ്മുടെ കേരളം: ദക്ഷിണ കൊറിയന്‍ മാതൃകയില്‍ കൊവിഡ് പരിശോധനയ്ക്കുള്ള കിയോസ്‌ക്കുകള്‍, രണ്ടു മിനിറ്റില്‍ സാംപിള്‍ ശേഖരണം
വെറും രണ്ടു മിനിറ്റുകൊണ്ട് കൊവിഡ് 19 രോഗബാധയ്ക്കുള്ള പരിശോധന പൂര്‍ത്തിയാക്കുന്ന കിയോസ്ക്കുകള്‍ സ്ഥാപിച്ച് എറണാകുളം ജില്ലാ ഭരണകൂടം. പേഴ്‌സണല്‍ പ്രോട്ടക്ഷന്‍ കിറ്റിന്റെ(പി.പി.ഇ) ലഭ്യതക്കുറവും ഉപയോഗിക്കുന്നതു മൂലമുള്ള ബുദ്ധിമുട്ടുകള്‍ക്കും പരിഹാരമാകുകയാണ് 'വാക്ക് ഇന്‍ സാംപിള്‍ കിയോസ്‌ക്' അഥവാ 'വിസ്‌ക്' എന്ന് പേരിട്ടിരിക്കുന്ന ഈ സംവിധാനം. വിസ്‌ക് ഉപയോഗിച്ച് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് സാംപിള്‍ ശേഖരണം നടത്താന്‍ വെറും രണ്ട്‍ മിനിറ്റ് മാത്രം മതി എന്നതാണ് ഏറ്റവും വലിയ പ്രത്യേകത.
നിരവധി പേരില്‍ രോഗം സ്ഥിരീകരിക്കുകയോ സമൂഹ വ്യാപനമുണ്ടാവുകയോ ചെയ്താല്‍ സാംപിളുകള്‍ ശേഖരിക്കുക എന്നത് ആരോഗ്യ വകുപ്പിന് വന്‍ വെല്ലുവിളിയാകും.

No comments