കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ ഉത്തരവിറങ്ങി, കാസര്‍കോടും കണ്ണൂരും ഇനി കളി മാറും
കൊവിഡ് 19 വ്യാപനം തടയാന്‍ കര്‍ശന നിയന്ത്രണവുമായി പൊലീസ്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവ് എത്തിയതിന് പിന്നാലെയാണ് കാസര്‍കോട്, കണ്ണൂര്‍ ജില്ലകളില്‍ പൊലീസ് നിയന്ത്രണം കര്‍ശമാക്കുന്നത്. കാസര്‍കോട് ജില്ലയില്‍ മാസ്ക് ധരിക്കാതെ പുറത്തിറങ്ങുന്നവരുടെ പേരില്‍ ഇന്നുമുതല്‍ കേസെടുക്കുമെന്ന് കാഞ്ഞങ്ങാട് ഡിവൈ.എസ്.പി പി.കെ. സുധാകരന്‍ പറഞ്ഞു. ജനങ്ങള്‍ക്ക് ഇപ്പോള്‍ പുറത്തിറങ്ങേണ്ട സാഹചര്യം ഇല്ല. അരി റേഷന്‍ കടവഴി വിതരണം ചെയ്തുകഴിഞ്ഞു. മരുന്ന്, മറ്റ് നിത്യോപയോഗ സാധനങ്ങള്‍ എന്നിവ പൊലീസിനെ ബന്ധപ്പെട്ട് കഴിഞ്ഞാല്‍ വീടുകളില്‍ എത്തിക്കുന്നുണ്ട്. പിന്നെന്തിനാണ് ആളുകള്‍ പുറത്തിറങ്ങുന്നതെന്ന് ഡിവൈ.എസ്.പി ചോദിച്ചു.

No comments